ഹൂസ്റ്റണില്‍ ഭക്തിനിര്‍ഭരമായ ഓശാനയാചരണം - മാര്ട്ടിന് വിലങ്ങോലില്‍
ഹൂസ്റ്റണ്‍ : വിശുദ്ധവാരാചരണത്തിന് തുടക്കംകുറിച്ചുകൊണ്ട് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടന്ന ഓശാനയാചരണം ഭക്തിസാന്ദ്രമായി.
ഓശാന ഞായര്‍ ശുശ്രൂഷകളുടെ ഭാഗമായി പ്രത്യേക കുര്‍ബാന, കുരുത്തോല പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു. ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലിലില്‍, സഹവികാരി ഫാ. വില്‍സണ്‍ ആന്റണി, ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
Comments