Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലെ കുരുത്തോലപ്പെരുന്നാള്‍ ഭക്തിസാന്ദ്രം   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാലസ്‌ : വിശുദ്ധവാരാചരണത്തിനു തുടക്കമായി ഡാളസിലെ വിവിധ ദേവാലയങ്ങളില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ െ്രെകസ്‌തവര്‍ ഓശാന ഞായര്‍ ആചരിച്ചു.

കൊപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക്‌ വികാരി. ഫാ. ജോണ്‍സ്റ്റി തച്ചാറ നേതൃത്വം നല്‍കി. കുരുത്തോല വെഞ്ചരിപ്പ്‌, പ്രദക്ഷിണം, ദിവ്യബലി, കൊഴുക്കട്ട വിതരണം എന്നിവ നടന്നു.

കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി ജനക്കൂട്ടം വരവേറ്റ തിന്റെ ഓര്‍മ്മ പുതുക്കിയാണ്‌ ഓശാനയാചരണം.

ഓശാനഞായറില്‍ത്തുടങ്ങി പെസഹാവ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞ്‌ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആഹ്ലാദം നിറഞ്ഞ ഈസ്റ്റര്‍വരെയാണ്‌ വിശുദ്ധവാരം.

കൊപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ പെസഹാവ്യാഴാഴ്‌ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യബലിയും വൈകുന്നേരം 7 നും ദുഖവെള്ളിയാഴ്‌ച ശുശ്രൂഷകള്‍ വൈകുന്നേരം 5 നും ഈസ്റ്റര്‍ വിജില്‍ കര്‍മ്മങ്ങള്‍ ശനിയാഴ്‌ച രാത്രി 6.30 നും , ഈസ്റ്റര്‍ദിനത്തിലെ വി. കുര്‍ബാന രാവിലെ 9 നും നടക്കും.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code