ഡാലസ്: ടെക്സാസിലെ ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍ വിശുദ്ധ വാരത്തിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 20 മുതല്‍ 22 വരെ നടത്തി. പുന്നപ്ര ദെനഹാലയ ഫോര്മേഷന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ റവ. ഡോ. ടോമി തറയില്‍ നയിച്ച വാര്‍ഷിക ധ്യാനത്തില്‍ ഇടവകയിലും സമീപ പ്രദേശങ്ങളിലുമുള്ള ഒട്ടേറെ കുടുംബങ്ങള്‍ പങ്കെടുത്തു.
ദൈവവചനത്തിലും സഭയുടെ പ്രബോധനങ്ങളും അടിസ്ഥാനമാക്കി നടത്തിയ ധ്യാനപ്രഭാഷണങ്ങള്‍ ഏറെ ഹൃദ്യമായി. കുടുംബ ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകള്‍ അറിയപ്പെടുന്ന മനശാസ്ത്രജ്ഞന് കൂടിയായ ടോമിയച്ചന് െ്രെകസ്തവ ധാര്മ്മികയിലൂന്നി വിശദീകരിച്ചത് ഒട്ടേറെ വിശ്വാസികള്‍ക്ക് സഹായകമായി.
വാര്‍ഷിക ധ്യാനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും ഒരുക്കിയിരുന്നു. കുമ്പസാരത്തിനും ഫാമിലി കൗണ്‍സിലിംഗിനും പ്രത്യേക സൗകര്യങ്ങളുമുണ്ടായിരുന്നു. ഫൊറോന വികാരി വെരി.റവ. കുര്യന് നെടുവേലിച്ചാലുങ്കല്‍ കൈക്കരന്മാരായ ടോമി നെല്ലുവേലില്‍, സാലിച്ചന് കൈനിക്കര എന്നിവര്‍ നേതൃത്വം നല്കി.
Comments