Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുമ്പോള്‍ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ വിഴുപ്പലക്കലുകള്‍ ദുഃഖകരം: ഇന്‍ഫാം ദേശീയ സമിതി

Picture

കോട്ടയം: വന്‍വിലത്തകര്‍ച്ചയില്‍ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞ്‌ കര്‍ഷകസമൂഹം ജീവിത നെട്ടോട്ടത്തിലും ആത്മഹത്യയിലുമായിരിക്കുമ്പോള്‍ രാഷ്‌ട്രീയനേതൃത്വങ്ങളും ജനപ്രതിനിധികളും ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒളിച്ചോടി പരസ്‌പര വിഴുപ്പലക്കലുകള്‍ നടത്തി ജനങ്ങളെ അപഹാസ്യരാക്കുന്നത്‌ ദുഃഖകരമാണെന്ന്‌ ഇന്‍ഫാം ദേശീയസമിതി.

കര്‍ഷകരെ സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവരുടെ വഞ്ചനാപരമായ നിലപാടുകള്‍ ഇതിനോടകം ബോധ്യപ്പെട്ടിരിക്കുകയാണ്‌. കര്‍ഷകര്‍ക്കായി വഴിപാടുസമരങ്ങള്‍ നടത്തിയവര്‍ എന്തുനേടിത്തന്നുവെന്ന്‌ വിലയിരുത്തപ്പെടണം. നിരന്തരം ആവര്‍ത്തിച്ചു നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പിലാകാതെ പൊള്ളയായ വാഗ്‌ദാനങ്ങള്‍ മാത്രമായി നിലനില്‍ക്കുമ്പോള്‍ കര്‍ഷകരുടെ സ്ഥിതി അതീവഗുരുതരമായിരിക്കുന്നു. നടപടികള്‍ ഇല്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ കര്‍ഷകര്‍ ഇനിയും വിശ്വാസമര്‍പ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും രാഷ്‌ട്രീയ അടിമത്വത്തില്‍ നിന്നും മോചിതരായി ശക്തമായി പ്രതികരിക്കുവാന്‍ വിഘടിച്ചുനില്‍ക്കാതെ കര്‍ഷകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഇന്‍ഫാം ദേശീയസമിതി ആഹ്വാനം ചെയ്‌തു. കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ നടക്കുന്ന കര്‍ഷകസമ്മേളനങ്ങളെത്തുടര്‍ന്ന്‌ ജൂണ്‍ 12ന്‌ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന കര്‍ഷകജനകീയ പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിള്‍ നേതൃസമ്മേളനം കര്‍ഷക അവകാശരേഖ പ്രഖ്യാപിക്കുന്നതാണ്‌.

ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ്‌ ഒറ്റപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്ജ്‌, അഡ്വ.പി.എസ്‌.മൈക്കിള്‍, കെ.മൈയ്‌തീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ.ജോസ്‌ മോനിപ്പള്ളി, ഫാ.ജോര്‍ജ്ജ്‌ പൊട്ടയ്‌ക്കല്‍, ഫാ.ജോസ്‌ തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ്‌ എടപ്പാട്ട്‌, ടോമി ഇളംതോട്ടം, കെ.എസ്‌.മാത്യു മാമ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.


ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code