Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സോമര്‍സെറ്റ്‌ ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഓശാന തിരുനാള്‍ ആഘോഷത്തോടെ ആരംഭിച്ചു   - സെബാസ്റ്റ്യന്‍ ആന്‍ണി

Picture

ന്യൂജേഴ്‌സി: ഒലിവില വീശി യേശുവിനു വരവേല്‍പ്‌ നല്‍കിയ യരുശലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി, സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിലെ ഓശാന തിരുനാള്‍ ആഘോഷത്തോടെ ഈവര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു.

മാര്‍ച്ച്‌ 29-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ബഹുമാനപ്പെട്ട ഫാ. അലക്‌സ്‌ വാചാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച ശുശ്രൂഷകള്‍ക്ക്‌ ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പള്ളി സഹകാര്‍മികത്വം വഹിച്ചു.

കുരുത്തോല വെഞ്ചരിപ്പ്‌, കുരുത്തോല വിതരണം എന്നിവയ്‌ക്കുശേഷം ക്രിസ്‌തുവിന്റെ യരുശലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്‌മരിപ്പിക്കുന്ന കുരുത്തോലകളും കൈയ്യിലേന്തി `ഓശാനാ...ഓശാനാ...ദാവീദാത്മജനോശാനാ...' എന്ന പ്രാര്‍ത്ഥനാഗാനവും ആലപിച്ചുകൊണ്ട്‌ തെരുവീഥിയിലൂടെ പ്രദക്ഷിണം നടത്തുകയും,തുടര്‍ന്ന്‌ ദേവാലയത്തില്‍ തിരിച്ചെത്തി ഓശാനയുടെ തുടര്‍ശുശ്രൂഷകള്‍ നടത്തി. ദിവ്യബലി മധ്യേ തിരുനാള്‍ സന്ദേശം നല്‍കി. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ ഏപ്രില്‍ രണ്ടിന്‌ പെസഹാ വ്യാഴാഴ്‌ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്‌ 7.30-ന്‌ ആരംഭിക്കും. ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്‌ക്കുശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ റവ. ജോയി ആലപ്പാട്ട്‌ പെസഹാ വ്യാഴാഴ്‌ചയിലെ ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും.

ഏപ്രില്‍ മൂന്നിന്‌ ദുഖവെള്ളിയാഴ്‌ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്‌ മൂന്നുമണിക്ക്‌ ആരംഭിക്കും. ആഘോഷമായ കുരിശിന്റെ വഴി, പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം എന്നിവയ്‌ക്കുശേഷം കൈയ്‌പ്‌ നീര്‍ കുടിക്കല്‍ചടങ്ങും നടക്കും.

ഏപ്രില്‍ നാലിന്‌ ദുഖശനിയാഴ്‌ച 9 മണിക്ക്‌ പുത്തന്‍ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടര്‍ന്ന്‌ ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഉയിര്‍പ്പ്‌ തിരുനാളിന്റെ ചടങ്ങുകള്‍ വൈകിട്ട്‌ 7.30-ന്‌ ആരംഭിക്കും.

അനുഗ്രഹീത വചന പ്രഘോഷകനും കപ്പൂച്യന്‍ സഭാംഗവുമായ ബഹു. ഫാ. അലക്‌സ്‌ വാചാപറമ്പിലായിരിക്കും ഈവര്‍ഷത്തെ വാരാചരണത്തിലെ മുഖ്യകാര്‍മികന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, മിനേഷ്‌ ജോസഫ്‌ (ട്രസ്റ്റി) 201 978 9828, മേരിദാസന്‍ തോമസ്‌ (ട്രസ്റ്റി) 201 912 6451. വെബ്‌: stthomassyronj.org

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code