Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിരി (ചെറുകഥ)   - മനോഹര്‍ തോമസ്‌

Picture

ബോധം ഉണരുമ്പോള്‍ ആദ്യം കേട്ടത്‌ കരച്ചിലാണ്‌. പിന്നിട്‌ അത്‌ തന്റെതുതന്നെയാണെന്ന തിരിച്ചറിവുണ്ടായി .കാതരമായ തരാട്ടിനും മൃദുല സ്‌പര്‍ശനങ്ങള്‍ക്കും വേണ്ടി കാത്തുകാത്തു കിടന്നു. അമ്മ വന്നില്ല ആരും വന്നില്ല .പിന്നിട്‌ ആ കരച്ചില്‍ തേങ്ങലായി ഉരുകിയൊലിച്ചു ഉറക്കത്തില്‍ ആണ്ടു.

അച്ഛന്‍ പറഞ്ഞു ` തോരാത്ത നിലവിളി ആത്മാവുകളെ അകറ്റും സൗഹൃദങ്ങള്‍ അകന്നകന്നു പോകുന്ന പാദപതനം കേള്‍ക്കുന്നില്ലേ ചിരിയുടെ താള വലയം ഉണ്ടാക്കു ! ആനന്ദാങ്കിത കാന്ത വലയത്തിനുള്ളില്‍ നിയൊരു രാജകുമാരനാകും .കണ്ണിരാടുന്ന ഓര്‍മകളെ വിദുര സ്ഥലികളിലേക്ക്‌ വിരുന്നിനയക്കു .അനന്തമായ ഈ സൗപര്‍ണിക ഗൃഹങ്ങളില്‍ നീ സ്വയം അലിഞ്ഞു ഒരു തീര്‍ധാടകാന്‍ ആകു. കാവല്‍ക്കാരനായി ,നിഴലായി ,ഞാനുണ്ടാകും മരണം വരെ !

ഒരുപിടി സംഹിതകളും ,നേര്‍വരകളും ,നേരുകളും പഠിപ്പിച്ചു യാത്രയുടെ മറയത്ത്‌ കാത്തിരിക്കുന്ന നീരാളി പിടുത്തങ്ങളില്‍ നിന്ന്‌ സ്വയം രെക്ഷിക്കാന്‍ മന്ത്രങ്ങള്‍ ഉരുവിട്ട്‌ തന്ന്‌ ,അര്‍ദ്ധ മന്ദഹാസത്തോടെ,യാത്രപോലും പറയാതെ അച്ഛന്‍ പോയി .

ഗുരുജി എപ്പോഴാണ്‌ അത്‌ പറഞ്ഞുതന്നത്‌ എന്നോര്‍മയില്ല .ഒരുപക്ഷെ ഗര്‍ഭസ്ഥ ശിശുവിന്‌ ചെവിയില്‍ ചൊല്ലികൊടുത്ത മന്ത്രങ്ങളിലുടെയാണോ? അമ്പും വില്ലും താഴെ എറിഞ്ഞ്‌ ഇതി കര്‍തവ്യതാ മൂഢനായ വില്ലാളിയോട്‌ തേര്‍തടത്തില്‍ വച്ചാണോ ? വേണ്ടപ്പോള്‍ വേണ്ടത്‌ ഓര്‍മിക്കാതെ ചുവടുകള്‍ പിഴച്ച്‌ പടനിലങ്ങളില്‍ ഉഴറി നിന്നപ്പോഴാണോ? കാണാത്തതെന്തിനെയോ തേടി ഗെതികിട്ടാ പ്രേതം പോലെ അലഞ്ഞ ചുടോളിന്റെ ജന്മം ഏറ്റുവാങ്ങി ,ദുരങ്ങള്‍ താണ്ടുമ്പോള്‍ ,പാതയോരത്ത്‌ വച്ചാണോ ? അന്വേഷണത്തിന്റെ പടവുകളില്‍ കഷായ നിറങ്ങള്‍ തിര്‍ത്ഥമാടുന്ന ആശ്രമ കവാടങ്ങളില്‍ വച്ചാണോ ? രെതിയാണു സര്‍വസ്വവും എന്ന്‌ ധരിച്ച്‌ ,നിരാടിയ ഭോഗ ലാലസ ജീവിതത്തിന്റെഇടനാഴികകളില്‍ വച്ചാണോ ?

എവിടെ വച്ചാണെന്ന്‌ നിശ്ചയമില്ല. തന്നിലതു അലിഞ്ഞിറങ്ങി. അങ്ങിനെ ചിരിക്കാന്‍ പഠിച്ചു. ചിരിയുടെ താളങ്ങള്‍ പഠിച്ചു.

ഒരു പിടി ചോറിനും ,ഒരിറ്റ്‌ കാരുണ്യത്തിനും യാചിച്ച്‌ നില്‌ക്കുമ്പോഴും ചിരിക്കാന്‍ മറന്നില്ല . തീ പാറുന്ന പടനിലങ്ങളില്‍ അതിനെ കവചമാക്കി മാറ്റി .വാചാലമായ ഉത്തരങ്ങള്‍ക്ക്‌ ,പകരക്കാരനാക്കി. അങ്ങിനെ അങ്ങിനെ അതോരായുധമായി ! സന്തത സഹചാരിയായി !!!

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code