Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അബര്ഡീന് സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്തഡോക്‌സ് പള്ളി യില് ഓശന പെരുന്നാള്‍ ആഘോഷിച്ചു

Picture


അബര്‍ഡീന്‍:  സ് കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി  സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ്  യാക്കോബായാ    സുറിയാനി  ഓര്‍ത്തഡോക്!സ്  പള്ളി യില്‍  മുന്‍ വര്‍ഷങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 29 ാം  തീയതി അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ്  എപ്പിസ്‌കോപ്പല്‍ പള്ളിയി ല്‍ .രാവിലെ11,45 ന്
പ്രഭാത നമസ്‌കാരവും , ഇസ്രായേലിന്റെ രാജാവായികര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശന'എന്നു ആര്‍ത്തുപാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണ വും തുടര്‍ന്നുറവ:ഫാദര്‍. സിബി തോമസ് വേലിക്കകത്ത്  മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ  ഉണ്ടായിരുന്നു.

മാര്‍ച്ച് 30,31,തീയതി  തിങ്കള്‍,ചൊവ്വാ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും,ധ്യാനവും ഉണ്ടായിരിക്കും.


ഏപ്രില്‍ 1 ാം തീയതി ബുധനാഴ്ച  വൈകുന്നേരം 4 . മുതല്‍
 സെന്റ് ക്ലെമെന്റ്‌സ്  എപ്പിസ്‌കോപ്പല്‍ പള്ളിയില്‍    കുമ്പസാരവും,6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം മുറിക്കലും ഉണ്ടായിരിക്കും


ഏപ്രില്‍ 3 ആം തീയതി വെള്ളിയാഴ്ച രാവിലെ 7ന്
 'ദു:ഖവെള്ളിയാഴ്ച' രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രില്‍ 3ാം  തീയതി രാവിലെ  7 മണിക്കു പ്രഭാത  നമസ്‌കാരവും  തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, , തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു  ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും

ഏപ്രില്‍ 4 ാം  തീയതി ശനിയാഴ്ച വൈകുന്നേരം 6ന്  'ഉയര്‍പ്പുപെരുന്നാള്‍'


   നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍
ഏപ്രില്‍  4 ാംതീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും,തുടര്‍ന്നു 'നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു.എന്നാ പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്റെ
പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും,  സ്ലീബാ ആഘോഷം,
സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെ   എല്ലാ  ശുശ്രുഷകളിലും  വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു
 അനുഗ്രഹിതരാകാന്‍ സ്‌കോട്ട്‌ലണ്ടിലും,അബര്‍ഡീന്റെ
പരിസരപ്രദേശങ്ങളിലുംഉള്ളഎല്ലാ സുറിയാനി ക്രിസ്ത്യാനികളെയുംകതൃനാമത്തില്‍സ്വാഗതംചെയ്യുന്നു
.പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു
ഫാ: സിബി തോമസ് വേലിക്കകത്ത്  നേത്രുത്വം നല്‍കും  .
 
പള്ളിയുടെ വിലാസം.
St .Clements  Episcopal  Church , Mastrick Drive ,  AB 16  6 UF ,Aberdeen , Scotland , UK

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി  -റവ.ഡോ;ബിജി ചിറത്താലാട്ട് 07460235878
          
സെക്രട്ടറി  -രാജു വേലംകാല     07789411249, 01224 680500
       
ട്രഷറാര്‍     -   മാത്യു ബിനോജ് ,07914766095  , 01224443107

വാര്‍ത്ത അയച്ചതു: രാജു വേലംകാല




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code