ബംഗളൂരു: ഗുഡ്ന്യൂസ് വാരിക ബെംഗളൂര് ചീഫ് റിപ്പോട്ടര്‍ ചാക്കോ കെ തോമസിന്റെ മാതാവ് മാര്‍ച്ച് 30 ന് നിത്യതയില്‍ പ്രവേശിച്ചു. വിദ്യാരണ്യപുര കൈതത്തറ തോമസ് വറുഗീസിന്റെ ഭാര്യ അമ്മിണി തോമസാണ്(83) ബെംഗളൂരുവില്‍ മകന്റെ വസതിയില്‍ വെച്ച് നിര്യാതയായത്. കോട്ടയം തോട്ടായ്ക്കാട് തൈയ്യില്‍ കുടുംബാംഗമാണ് പരേത.മാര്‍ച്ച് 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് ജാലഹള്ളി ഗോകുല ദി പെന്തെക്കൊസ്തു മിഷന് സഭാഹോളിലെ ശുശ്രൂഷകള്‍ക്കു ശേഷം സംസ്കാരം 4.30 ന് എം.എസ്. പാളയ സി.എസ്.ഐ സെമിത്തേരിയില്‍. മറ്റുമക്കള്‍: ജോയ് തോമസ്(കൊച്ചി), കുഞ്ഞുമോള്‍(ചെങ്ങന്നൂര്‍), ഗ്രേയ്സി(കൊച്ചി), ഷേര്‍ളി(മസ്ക്കറ്റ്). മരുമക്കള്‍: സാംകുട്ടി,തോമസ്ക്കുട്ടി,ബാബു(മസ്ക്കറ്റ്),സ്മിത ചാക്കോ(ബെംഗളൂര്).
Comments