ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ ഇന്നലെ രാത്രി നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വി.ടി .തോമസ് കോര്‍ എപ്പിസ്കോപ്പ , വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലാനി ചാക്കോ, ഫാ. പി.ടി. ജോര്‍ജ് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.
വൈകിട്ട് 6.30 ന് തുടങ്ങിയ സന്ധ്യാ നമസ്കാരത്തെ തുടര്‍ന്നാണ് ശുശ്രൂഷകള്‍ ആരംഭിച്ചത് .. 'ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു' എന്ന് മുഖ്യ കാര്മ്മികന് പ്രഖ്യാപിച്ചപ്പോള്‍ സത്യമായും ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു എന്ന് വിശ്വാസികള്‍ പ്രതി വാക്യമായി ഏറ്റു ചൊല്ലി ...ഈ സമയം ദേവാലയ മണികള്‍ മുഴങ്ങി. തുടര്‍ന്ന് പ്രദക്ഷിണവും, സ്ലീബാ ആരാധനയും, വിശുദ്ധ കുര്‍ബ്ബാനയും നടന്നു.ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ശുശ്രൂഷകള്‍ക്ക് ശേഷം ഈസ്റ്റര്‍ മുട്ട വിതരണം ചെയ്തു. 12000 ത്തോളം മുട്ടകളാണ് ഇതിനു വേണ്ടി പാചകം ചെയ്ത് തയ്യാറാക്കിയിരുന്നത്.
Comments