Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുവൈറ്റ് എയര്‍വെയ്‌സ് മ്യുണിക്കില്‍ നിന്നും പുതിയ ഫ്‌ളൈറ്റ് തുടങ്ങുന്നു   - ജോര്‍ജ് ജോണ്‍

Picture


ഫ്രാങ്ക്ഫര്‍ട്ട്: കുവൈറ്റ് എയര്‍വെയ്‌സ് ജര്‍മനിയിലെ മ്യുണിക്ക് ഫ്രാന്‍സ് ജോസഫ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ജൂലായ് 16 മുതല്‍ പുതിയ ഫ്‌ളൈറ്റ് തുടങ്ങുന്നു. തുടക്കത്തില്‍ ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളില്‍ ആഴ്ച്ചയില്‍ മൂന്ന് ഫ്‌ളൈറ്റുകളാണ് തുടങ്ങുന്നത്. ഈ ദിവസങ്ങളില്‍ കെ.യു.174 ഉച്ചകഴിഞ്ഞ് 14.25 ന് മ്യുണിക്കില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 20.55 ന് കുവൈറ്റില്‍ എത്തുന്ന ഫ്‌ളൈറ്റിന് കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ മിക്ക എയര്‍പോര്‍ട്ടുകളിലേക്കും കുവൈറ്റ് എയര്‍വെയ്‌സ് കണക്ഷന്‍ ലഭിക്കും. കുവൈറ്റ്-മ്യുണിക്  കെ.യു.173 ഫ്‌ളൈറ്റ് രാവിലെ 07.45 ന് പുറപ്പെട്ട് ഉച്ചക്ക് 12.55 ന് മ്യുണിക്കിലെത്തും. കുവൈറ്റ്-മ്യുണിക്-കുവൈറ്റ് സര്‍വീസ് പുതിയ എയര്‍ബസ് 340 ഉപയോഗിച്ചാണ് നടത്തുന്നത്.

ഇതുവരെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് മാത്രം ഫ്‌ളൈറ്റ് നടത്തുന്ന കുവൈറ്റ് എയര്‍വെയ്‌സിന്റെ രണ്ടാമത്തെ ഫ്‌ളൈറ്റ് സര്‍വീസാണ് മ്യുണിക്കില്‍ നിന്നും തുടങ്ങുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഞായര്‍, ബുധന്‍, ശനി ദിവസങ്ങളില്‍ ആഴ്ച്ചയില്‍ മൂന്ന് ഫ്‌ളൈറ്റുകളാണ് കുവൈറ്റ് എയര്‍വെയ്‌സ് ഇപ്പോള്‍ നടത്തുന്നത്. കുവൈറ്റ്  എയര്‍വെയ്‌സിന്റെ ഈ പുതിയ ഫ്‌ളൈറ്റ് ജര്‍മനിയിലെ ബവേറിയാ, ബാഡന്‍വ്യുട്ടന്‍ബെര്‍ഗ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. അതുപോലെ തിരക്കുള്ള വെക്കേഷന്‍ സമയങ്ങളില്‍ ജര്‍മ്മനിയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും റെയില്‍ യാത്രയോടെ പ്രയോജനപ്പെടും. കുവൈറ്റ്  എയര്‍വെയ്‌സിന്റെ മ്യുണിക്കില്‍ നിന്നും തുടങ്ങുന്ന പുതിയ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ഇപ്പോള്‍ മുതല്‍ ബുക്ക് ചെയ്ത് വാങ്ങാവുന്നതാണ്.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code