വിയന്ന: ഓസ്ട്രിയന്‍ ക്നാനായ കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ടോമി പീടികപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ അസി. ചാപ്ലെയിന്‍ ഫാ. ജോയി പ്ലാതോട്ടത്തില്‍ ഈസ്റ്റര്‍ സന്ദേശം നല്കി. കുട്ടികളും യുവജനങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. ക്നാനായ ട്രഡിഷണല്‍ വോയിസിന്റെ ആദ്യ സ്റ്റേജ് പ്രോഗ്രാം ആഘോഷത്തോടനുബന്ധിച്ചു അരങ്ങേറി.
ഓസ്ട്രിയയിലെ അസോസിയേഷന് ഫോര്‍ ഇക്കോണോമിക്ക് ഇന്റഗ്രേഷന്‍ സംഘടിപ്പിച്ച ബഹുഭാഷാ പ്രസംഗ മത്സരത്തില്‍ വിജയിയായ സമീര പുതുപറമ്പിലിന് ഓസ്ട്രിയന്‍ ക്നാനായ സമൂഹത്തിനുവേണ്ടി ഫാ. ജോമോന് ചേറോലിക്കല്‍ പുരസ്കാരം നല്കി. സ്നേഹ വിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. സെക്രട്ടറി ലില്ലി മാക്കില്‍ കൃതജ്ഞത അര്‍പ്പിച്ചു. ഫെമിയ പീടികപറമ്പില്‍, ഫെലിഷ്യ ഓണിശേരില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ബെന്നി മാളിയേക്കല്‍, മേരി പാലചേരില്, ജിനി തറമംഗലത്തില്‍, ടിജി കോയിതറ, സിറില്‍ ഓണിശേരില്‍, ജയ്സണ്‍ വെള്ളാംകുളം, ജസ്റ്റിന് ആറുമാനത്തറയില്, ജാസ്മിന് പാലചേരില്, മിനി, റെനു മാക്കില്‍, ഡേവിസ് വെള്ളാംകുളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോബി ആന്റണി
Comments