Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂറോപ്പില്‍ ജര്‍മനിയിലെ കുട്ടികളുടെ സംഖ്യ വളരെയേറെ കുറയുന്നു   - ജോര്‍ജ് ജോണ്‍

Picture

ബെര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളിലെ കുട്ടികളുടെ ജനസംഖ്യാ പഠനത്തില്‍ ജര്‍മനിയാണ് ഏറ്റവും പിന്നിലെന്ന് യൂറോപ്യന്‍ പോപ്പുലേഷന്‍ അനാലിസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. ജര്‍മനിയിലെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ജനസംഖ്യാ അനുപാതം 13 ശതമാനം മാത്രമാണ്. ഇത് ഏറെ ഭയാനകവും ജര്‍മന്‍ ജനതയുടെ വംശനാശത്തിനും കാരണമാകുമെന്ന് യൂറോപ്യന്‍ പോപ്പുലേഷന്‍ അനാലിസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും കൂടുതല്‍ കുട്ടികളുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ശരാശരി കണക്കണനുസരിച്ച് ഇപ്രകാരമാണ്:  ഐര്‍ലന്റ് - 22; ഫ്രാന്‍സ് -19; ഇംഗ്ലണ്ട്-18; ഡെന്‍മാര്‍ക്ക് -17; സ്വീഡന്‍-17; ബെല്‍ജിയം-17.

ജര്‍മനിയിലെ ഈ ഉയര്‍ന്ന ജനസംഖ്യാ പ്രായനിരക്കും, കുട്ടികളുടെ എണ്ണത്തിലെ കുറവും സാമ്പത്തിക, വ്യവസായ, തൊഴില്‍ മേഖലകളില്‍ ജര്‍മനിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്ത ഒരവസ്ഥ ഉണ്ടാക്കും.  ഇതിനെ ഒരു പരിധിവരെ മറികടക്കാന്‍ ഭരണകക്ഷിയിലെ മുഖ്യ കക്ഷിയായ ക്രിസ്ത്യന്‍ ാേഷ്യലിസ്റ്റ്  യൂണിയന്‍ (സിഎസ്.യു.) ഒരു പുതിയ ഫോര്‍മുല നിര്‍ദ്ദേശിക്കുന്നു. ഓരോ കുടുബത്തിലെയും മൂന്നാമത്തെ കുട്ടിക്ക് ഇപ്പോള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള കിന്‍ഡര്‍ഗെല്‍ഡ് (കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം) 190 യൂറോ എന്നത് ഇരട്ടിയാക്കുക.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code