Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ വീസ ഓണ്‍ അറൈവല്‍ ഇനി മുതല്‍ ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍

Picture

 ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്കു വരുന്ന ടൂറിസ്റ്റുകള്‍ക്ക് അനുവദിച്ച വീസ ഓണ്‍ അറൈവലിന്റെ പേര് വിദേശകാര്യ വകുപ്പ് ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇറ്റിഎ) എന്നു മാറ്റി.

ജര്‍മനി ഉള്‍പ്പെടെ 44 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ നിലവിലായത്. ഈ 44 രാജ്യങ്ങള്‍ താഴെ പറയുന്നവയാണ്: ഓസ്‌ട്രേലിയ, ബ്രസീല്‍, കംബോഡിയ, കുക്ക് ഐലന്റ്, ജിബൂട്ടി, ഫിജി, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഇന്തോനേഷ്യാ, ഇസ്രായേല്‍, ജപ്പാന്‍, ജോര്‍ദാന്‍, കെനിയ, കിറിബാറ്റി, ലാവോസ്, ലക്‌സംബര്‍ഗ്, മാര്‍ഷല്‍ ഐലന്റ്‌സ്, മൗറിഷ്യസ്, മെക്‌സിക്കോ, മിക്രോനേസ്യാ, മ്യാന്‍മാര്‍, നാവുറു, ന്യൂസിലന്‍ഡ്, നിയു ഐലന്‍ഡ്, നോര്‍വേ, ഒമാന്‍, പലാവു, പലസ്തീന്‍, പാപ്പുവ ന്യൂ ജുനിയാ, ഫിലിപ്പീന്‍സ്, സൗത്ത് കൊറിയ, റഷ്യ, സമോവാ, സിംഗപ്പൂര്‍, സോളമന്‍ ഐലന്റ്‌സ്, തായ്‌ലന്റ്, ടോംഗാ, ടുവാലു, യുഎഇ, യുക്രെയ്ന്‍, യുഎസ്എ, വന്റവാട്ടാ, വിയറ്റ്‌നാം, ശ്രീലങ്ക.

ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് ഈ ഓണ്‍ അറൈവല്‍ വീസ ലഭ്യതയോടെ ഇരട്ടിയായി വര്‍ധിച്ചു. ഓണ്‍ ലൈന്‍ ആപ്ലിക്കേഷനിലൂടെ ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ലഭിച്ചവര്‍ക്ക് ഇന്ത്യയിലെ 19 എയര്‍പോര്‍ട്ടുകളില്‍നിന്ന് ഓണ്‍ അറൈവലില്‍ വീസ ലഭിക്കും.

വിദേശ ടൂറിസ്റ്റുകള്‍ തങ്ങളുടെ ഇന്ത്യന്‍ യാത്രകള്‍ക്ക് ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ഉപയോഗിക്കണമെന്നു വിദേശകാര്യ വകുപ്പ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍ 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code