Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പണികൊടുത്ത്‌ കൊടുത്ത്‌ പണിപോകുന്ന കേരള നേതാക്കന്മാര്‍   - ബ്ലസന്‍ ഹൂസ്റ്റന്‍

Picture

മാണിക്കും മകനും പണി കൊടുത്ത്‌ പി.സി .ജോര്‍ജ്ജ്‌ വിണ്ടും വില്ലാളി വീരനായി. ഒടുവില്‍ പണി കൊടുത്ത്‌ അദ്ദേഹത്തിന്‌ അന്തസ്സായി ഉണ്ടായിരുന്ന ഒരു പണിയും പോയി. ചീഫ്‌ വിപ്പ്‌ സ്ഥാനം എടുത്ത്‌ മാറ്റിക്കൊണ്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി.സി. ജോര്‍ജ്ജിന്റെ പണി ഇല്ലാതാക്കിയത്‌ തന്റെ പണി മാണി കളയാതിരിക്കാനാണ്‌. പി.സി. ജോര്‍ജ്ജിന്റെ പണി കളഞ്ഞില്ലെങ്കില്‍ തന്റെ എം.എല്‍.എ മാരെക്കൊണ്ട്‌ മന്ത്രിയഭയുടെ പിന്തുണ പിന്‍വലിക്കുമെന്ന്‌ മാണി ചുമ്മാതൊരു കാച്ച്‌ ഉമ്മച്ചനോട്‌ പറഞ്ഞുയെന്നാണ്‌ പറയപ്പെടുന്നത്‌. അതു കേട്ട്‌ പേടിച്ച്‌ ഒന്നുരണ്ടു ദിവസം പനിച്ചു കിടന്നുയെന്നും അതാണത്രെ പി.സിക്ക്‌ ഇത്രയും പെട്ടെന്ന്‌ പണി ഉമ്മച്ചന്‍ കൊടുത്തത്‌. പാര്‍ട്ടിക്കകത്തിരുന്നുകൊണ്ട്‌ തനിക്കും തന്റെ കൂടെ നില്‍ക്കുന്ന മറ്റ്‌ എം.എല്‍.എ മാര്‍ക്കും ഇട്ട്‌ ദിവസവും പണികൊടുത്ത്‌ ആനന്ദം കണ്ടെത്തിയ പി.സി ജോര്‍ജ്ജിന്‌ പണി കിട്ടാന്‍ കാരണം മാണിക്കും മുകളില്‍ വളര്‍ന്നതുകൊണ്ടാണ്‌. അങ്ങനെ പണി കൊടുത്തും കൊടുപ്പിച്ചും വാങ്ങിച്ചും പി. സി ജോര്‍ജ്ജ്‌ കേരളാ കോണ്‍ഗ്രസ്സിനേക്കാള്‍ വളര്‍ന്ന്‌ മാണിക്കും മുകളില്‍ പടര്‍ന്നു കയറിയപ്പോള്‍ അത്‌ മാണിക്ക്‌ സഹിക്കാന്‍ കഴിയുമോ.

പി.സി ജോര്‍ജ്ജ്‌ മാണിക്കിട്ട്‌ പണിയാന്‍ തുടങ്ങിയത്‌ ഇന്നും ഇന്നലെയുമല്ല. ഈ മന്ത്രിസഭ അധികാരമേറ്റതിന്റെ പിറ്റേന്ന്‌ മാണിയോട്‌ പി.സി ഒരു കാര്യം പറഞ്ഞു. തന്നെ മന്ത്രിയാക്കണമെന്ന്‌. കേരളകോണ്‍ഗ്രസ്സിന്‌ തത്വത്തില്‍ മൂന്ന്‌ മന്ത്രിമാരെ വരെ ലഭിക്കാം. അവര്‍ക്ക്‌ അതിനുള്ള എം.എല്‍.എമാരുണ്ട്‌. ഒരു എം.എല്‍.എ വരെയുള്ള പാര്‍ട്ടിക്ക്‌ മന്ത്രിസഭയില്‍ അംഗത്വം നല്‍കാമെങ്കില്‍ മൂന്നു മ ന്ത്രിമാര്‍ക്കുള്ള എം.എല്‍.എ ഉള്ള കേരള കോണ്‍ഗ്രസ്സിനെ മാണിയേയും ജോസഫിനേയും കൂടാതെ ഒരു മന്ത്രിയെക്കൂടി നല്‍കാന്‍ സാങ്കേതിക തടസ്സമൊന്നുമില്ല. ഉമ്മച്ചന്‍ അതിനു തയ്യാറുമായിരുന്നത്രേ. സാങ്കേതിക തടസ്സം മാണിക്കായിരുന്നു. തല ചായ്‌ക്കാന്‍ ഇടം കൊടുത്താല്‍ തന്നെ ചവിട്ടി പുറത്താക്കി വീട്ടുഭരണം ഒറ്റയ്‌ക്ക്‌ നടത്തി ആളാകുമെന്ന്‌ മാണിക്കറിയാം. പണ്ട്‌ ഒരിടത്ത്‌ ഒരു ഒട്ടകത്തിന്‌ തല ചായ്‌ക്കാന്‍ കൂടാരത്തിന്റെ അല്‌പഭാഗം കൊടുത്ത കഥ മാണിയോട്‌ പലരും പറഞ്ഞിട്ടുളളതിനാല്‍ ആ ഒരു സാഹസത്തിന്‌ ഒരിക്കലും മുതിരില്ല.

ആ കഥ മാത്രമല്ല ആ കഥയെ അനുകരിച്ചുകൊണ്ട്‌ പണ്ട്‌ താനും ഒട്ടകത്തിനെപ്പോലെ തല ചായ്‌ക്കാന്‍ കേരള കോണ്‍ ഗ്രസ്സിന്റെ ഒരു ഭാഗം തരാമോയെന്ന്‌ സ്‌ഥാപകനേതാവായ കെഎം ജോര്‍ജിനോട്‌ ചോദിച്ചിട്ടുണ്ട്‌. കെ.എം. ജോര്‍ജ്ജ്‌ മാണിയുടെ പാവത്തം കണ്ട്‌ ജോര്‍ജ്ജ്‌ തല ചായ്‌ക്കാന്‍ ഇടം കൊടുക്കുക മാത്രമല്ല ഒരു പുതപ്പും കൂടി കൊടുത്തു. പാലാ നിയോജക മണ്‌ഡലമെന്ന പുതപ്പും പുതച്ച്‌ തല ചായ്‌ച്ച്‌ അകത്തു കയറിയ മാണി ആദ്യം ചവിട്ടി പുറത്താക്കിയത്‌ ജോര്‍ജ്ജിനെയായിരുന്നു.

പണ്ടാരോ പറഞ്ഞു കൊടുത്ത കഥയും സ്വന്തം ജീവിത അനുഭവവും നന്നായി അറിയാവുന്ന മാണിഎന്തായാലും ആ ഒട്ടകത്തിന്‌ കൂടാരത്തില്‍ തല ചായ്‌ക്കാനല്ല തല കാണിക്കാന്‍ പോലും അനുവദിച്ചില്ലയെന്നതാണ്‌ പൊതു സംസാരം. പലരേയും ഒതുക്കിയും അമക്കിയും തളര്‍ത്തിയും ത ന്റെ കുടുംബ സ്വത്ത്‌ പോലെ വളര്‍ത്തിക്കൊണ്ടുവന്ന കേരള കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി തന്റെ കാലശേഷം നയിക്കേണ്ടത്‌ തന്റെ മകനാണെന്നും മാണിക്കറിയാം. അതുകൊണ്ടുതന്നെ ഓരോ പടിയും മകന്റെ കൈപിടിച്ചു നടത്തിക്കൊണ്ടു പോകുമ്പോള്‍ അതിനിടയില്‍ പി.സി ജോര്‍ജ്ജ്‌ വന്നാല്‍ തന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റും ഇതൊക്കെ കൊണ്ടുതന്നെ പി. സി ജോര്‍ജ്ജിന്റെആവശ്യം മാണി, ജോര്‍ജ്ജ്‌ അറിയാതെ തന്നെ അതും തല്ലിക്കെടുത്തി ഉമ്മച്ചനോട്‌ രഹസ്യമായി തന്റെ കഥയും ലക്ഷ്യവും ആഗ്രഹവുമെല്ലാം പറഞ്ഞു. ഉമ്മച്ചന്‍ ആരെയും പിണക്കാത്ത പുണ്യവാളന്‍ പരിക്ഷയക്ക്‌ പഠിക്കുന്നതിനാല്‍ എല്ലാം മനസ്സില്‍ ഒതുക്കിവച്ചു. പി.സി ജോര്‍ജ്ജ്‌ വീണ്ടും വീണ്ടും മാണിയെ കണ്ട്‌ തന്നെ മന്ത്രിസഭയിലെടുക്കണമെന്ന്‌ മെഴുകുതിരി കത്തിച്ച്‌ മാണിയോടു പ്രാര്‍ത്ഥിച്ചു. ജോര്‍ജ്ജിനെ പിണക്കിയാല്‍ തന്റെ മന്ത്രി പണിയും മകന്റെ അടു ത്ത പാര്‍ലമെന്റ്‌ പണിയും ക ളയുമെന്ന്‌ അറിയാവുന്നതുകൊണ്ട്‌ മാണി ജോര്‍ജ്ജിനോട്‌ ഉമ്മച്ചനോട്‌ പറഞ്ഞ്‌ ശരിപ്പെടുത്താമെന്ന്‌ പറഞ്ഞു. തന്റെ മകന്റെ വലിയ ഭാവി മുന്നില്‍ കണ്ടുകൊണ്ട്‌ ജോര്‍ജ്ജിനെ പിണക്കാതെ ഈ വാഗ്‌ദാനം അങ്ങനെ തുടര്‍ന്നുകൊണ്ടേയിരുന്നു.

കുറേ കഴിഞ്ഞപ്പോഴാണ്‌ മാണി തന്നെ പറഞ്ഞു പറ്റിക്കുകയാണെന്ന സത്യം ജോര്‍ജ്ജ്‌ മനസ്സിലാക്കിയത്‌. തന്നെ മന്തി ആക്കിയില്ലെങ്കില്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ മാണി മകന്‍ പണ്ട്‌ മൂവാറ്റുപുഴയില്‍ പൊട്ടിയതിനേക്കാള്‍ ദ യനീയമായി പൊട്ടുമെന്നും മറ്റും ജോര്‍ജ്ജ്‌ പരസ്യമായി പറയുകയുണ്ടായി. തന്നെ തകര്‍ ത്താലും തന്റെ മകനെ തകര്‍ ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന്‌ മനസ്സില്‍ നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം പറഞ്ഞു നടന്ന മാണിയ്‌ക്ക്‌ ജോര്‍ജ്ജിന്റെ വാക്ക്‌ വിടുവായല്ലെന്നും അയാള്‍ വിചാരിച്ചാല്‍ തന്റെ മകന്‍ പാലായിലെ അകത്തളത്തിലായിപ്പോകുമെന്നും അറിയാം. അ തുകൊണ്ടുതന്നെ ജോര്‍ജ്ജിനെ അനുനയിപ്പിക്കാനും അനുസരിപ്പിക്കാനും വേണ്ടി ഉമ്മച്ചനോട്‌ പറഞ്ഞ്‌ ഒരു പണി തരപ്പെടുത്തിക്കൊടുത്തു ചീഫ്‌ വിപ്പിന്റെ പണി.

ചീഫ്‌ വിപ്പിന്റെ പണിയും സ്ഥാനവും ചെറുതല്ലെന്നും അതങ്ങ്‌ മന്ത്രിയെക്കാള്‍ വലുതാണെന്നും പറഞ്ഞ്‌ ജോര്‍ജ്ജിനെ അങ്ങ്‌ സുഖിപ്പിച്ച്‌ കസേരയിലിരുത്തിയപ്പോഴാണ്‌ ജോര്‍ജ്ജ്‌ മറ്റൊരു സത്യം കൂടി അറിയുന്നത്‌. ഒപ്പിടാന്‍ ഒരു ഫയലുപോലുമില്ലാതെ നിയമസഭയിലെ ഒരു ഓഫീസാണ്‌ ചീഫ്‌ വിപ്പിന്റേതെന്നും ഇതും ഒരു പറ്റിക്കല്‍ നാടകമാണെന്നും. നിയമസഭ കൂടുമ്പോള്‍ മാത്രമാണ്‌ ചീഫ്‌ വിപ്പിനെക്കുറിച്ച്‌ പൊതുജനമറിയുന്നത്‌. അതും വിപ്പ്‌ കൊടുക്കുമ്പോള്‍ മാത്രം. ഉള്ളില്‍ എരിയുന്ന കനലും പുറമേ അപമാനവും പേറി ചന്തുവിനെപ്പോലെ വീണ്ടും ഒരു ജീവിതമായി മാണിയോടുള്ള പ കയുമായി എല്ലാം അടക്കി ജോര്‍ജ്ജ്‌ ജീവിച്ചു.
ചീഫ്‌ വിപ്പിന്‌ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്തതുകാരണം അദ്ദേഹം പലര്‍ക്കും പണി കൊടുത്തു. പലരുടേയും ചരിത്രവും ഭൂമിശാസ്‌ത്രവുമെ ല്ലാം ജോര്‍ജ്ജ്‌ വിളിച്ചു പറഞ്ഞുവത്രെ. ആ ജോര്‍ജ്ജിനെ പൊതു ജനം ചീഫ്‌ വിഴിപ്പല ക്കി എന്നു വിളിച്ചുയെന്നാണ്‌ പറയപ്പെടുന്നത്‌. അതെന്തുമായിക്കൊള്ളട്ടെ മന്ത്രി സ്ഥാന വും കേരള കോണ്‍ഗ്രസ്സിന്റെ നേത്യ സ്ഥാനവും കിട്ടാന്‍ വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു ജോര്‍ജ്ജിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ദൈവ ദൂതനെ ബിജു രമേശായി അയച്ചുകൊണ്ട്‌ ജോര്‍ജ്ജിന്റെ പ്രാര്‍ത്ഥനയ്‌ക്ക്‌ ദൈവം ഉത്തരമരുളി . ബിജു രമേശ്‌ മാണിയ്‌ക്കെതിരെ ആഞ്ഞടിച്ചപ്പോഴേയ്‌ക്ക്‌ ജോര്‍ജ്ജ്‌ ഉളളുകൊണ്ട്‌ ആഹ്ലാദിക്കുകയും ആനന്ദ നൃത്തമാടുകയും ചെയ്യുകയായിരുന്നു.
ഉര്‍വശി ശാപം ഉപകാരമെന്നപോലെ പ്രതിപക്ഷം മാണി യുടെ രാജി ആവശ്യപ്പെടുക യും ചെയ്‌തപ്പോള്‍ ജോര്‍ജ്ജ്‌ പിന്നെയും ഒത്തിരി സ്വപ്‌നങ്ങള്‍ നെയ്‌തു കൂട്ടുകയും നെയ്‌തെടുക്കുകയും ചെയ്‌തു. അഴിമതിആരോപണത്തില്‍ നില്‍ക്കക്കള്ളിയില്ലാതെ മാണി രാജി വയ്‌ക്കുമെന്നു തന്നെയാണ്‌ ജോര്‍ജ്ജ്‌ കരുതിയത്‌. മാണിക്കെതിരെ ബിജു രമേശ്‌ ഉന്നയിച്ച ഓരോ ആരോപണവും മാണിയ്‌ക്ക്‌ ശരശയ്യ തീര്‍ത്തപ്പോള്‍ ജോര്‍ജ്ജ്‌ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ബിജു രമേശിന്‌ ശക്തി നല്‍കണമേയെന്ന്‌. ബി ജു രമേശിന്റെ ആരോപണങ്ങള്‍ കൂടി വന്നപ്പോള്‍ മാണി രാജിവയ്‌ക്കണമെന്ന്‌ പ്രതിപക്ഷം ശ ക്തമായി ആവശ്യപ്പെട്ടു. മാണിയുടെ ശക്തി കുറയുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയപ്പോള്‍ മാണിക്ക്‌ പകരം ആര്‌ മന്ത്രിയെന്നതായി കേരള കോണ്‍ഗ്രസ്സിലെ ചര്‍ച്ച.

തന്റെ പേര്‌ ആരും നിര്‍ദ്ദേശിച്ചില്ല. മാണിപോലും, മാണിക്കും ജോസഫിനും ശേഷം കേരള കോണ്‍ഗ്രസ്സില്‍ നിന്നും ഒരു മന്ത്രിയുണ്ടാകുന്നുണ്ടെങ്കില്‍ അത്‌ ജോര്‍ജ്ജായിരിക്കുമെന്ന്‌ പണ്ട്‌ വല്യവായിലെ വാക്കു കൊടുത്ത മാണി ഇപ്പോള്‍ മൗനമായതാണ്‌ ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്‌. അതു മാത്രമല്ല മാണി രാജിവച്ചാല്‍ മകനായ ജോസ്‌ കെ. മാണിയെ മന്ത്രിയാക്കണമെന്ന്‌ മാണിയെ പിന്തുണയ്‌ക്കുന്ന ചിലര്‍ പറയുകയും ചെയ്‌തതും ജോര്‍ജ്ജിനെ ചൊടിപ്പിച്ചു. കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടിയെന്നപോലെ മാണി മകനെ മന്ത്രിയാക്കുന്നതിനെതിരെ ജോര്‍ജ്ജ്‌ ആഞ്ഞടിച്ചുകൊണ്ട്‌ രംഗത്തു വ ന്നുയെന്നതാണ്‌ പിന്നീടുണ്ടായത്‌.

ജോര്‍ജ്ജ്‌ തന്നെ ഒന്നും ഇല്ലാതാക്കി പാര്‍ട്ടിയില്‍ പിടിമുറുക്കുമെന്നും താന്‍ പാര്‍ട്ടിയുടെ ചുക്കാന്‍ വിടുന്നതോടെ ത ന്റെ മകന്‍ പണിയില്ലാതെ വീ ട്ടില്‍ ഇരിക്കുമെന്നും ഉത്തമ ബോധ്യമുള്ള മാണി ജോര്‍ ജ്ജിനെ വായടപ്പിക്കാന്‍ നോ ക്കി. അത്‌ മാണിക്കും മകനും പാരയായി തീര്‍ന്നു. അത്‌ സരി ത എന്ന സര്‍വ്വ സഹായ ഹരി ത കേരളത്തിന്റെ ആവേശവും ആനന്ദവുമായ സ്‌ത്രീ രത്‌നത്തില്‍ക്കൂടി ആയി തീര്‍ന്നുയെന്നതാണ്‌ ജനം പരമ രഹസ്യമായി പറയുന്നത്‌. ജനത്തിന്റെ രഹസ്യമായ ഈ പരസ്യം ഇ പ്പോള്‍ രാഷ്‌ട്രീയ കേരളത്തെ നാറ്റിച്ചുകൊണ്ടിരിക്കുകയാണ്‌. മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ ആ ദുഃഖം കണ്ടാല്‍ മതിയെന്ന ജോര്‍ജ്ജിന്റെ പണി പോയെങ്കിലും ആനന്ദിക്കാന്‍ വകയുണ്ട്‌. അത്‌ വഴി ഒരു വെ ടിക്ക്‌ താന്‍ ഉദ്ദേശിച്ച പക്ഷികളെയെല്ലാം വീഴ്‌ത്തി.

ചുരുക്കത്തില്‍ പണി കൊടുത്തും കൊടുപ്പിച്ചും അധികാരത്തിന്റെ അപ്പക്കക്കഷ്‌ണത്തിനുവേണ്ടിയുള്ള കടിപിടിയില്‍ കേരളത്തിലെ ജനപ്രതിനിധികളായവരില്‍ പലരുടേയും ആവേശവും ശുഷ്‌കാന്തിയും എന്തെന്ന്‌ ജനത്തിനറിയാന്‍ കഴിഞ്ഞു. നാറിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറുമെന്ന പഴേ ചൊല്ല്‌ കോണ്‍ഗ്രസ്സിനെ നയിക്കുന്ന ആദര്‍ശ നേതൃത്വം ഓര്‍ക്കുന്നത്‌ നല്ലത്‌. അല്ലെങ്കില്‍ ഇതേ നാറ്റം അ വര്‍ക്കുമുണ്ടാകും. ജോര്‍ജ്ജ്‌ വിഴുപ്പലക്കിയാലും മാണി ജോര്‍ജ്ജിനെപുറത്താക്കിയാലും കേരളത്തിലെ സാധാരണക്കാരായ ജനത്തിന്‌ യാതൊന്നുമി ല്ല.അവര്‍ക്കുതന്നെയാണ്‌ നഷ്‌ടം.കാരണം ഇവരൊക്കെ ഏതൊക്കെ കസേരയിലിരുന്നാലും സ്വന്തം കാര്യവും കൂടെയുള്ളവരുടെ കാര്യവും മാത്ര മെ നോക്കാറുള്ളൂ. അതുകൊണ്ടുതന്നെ ജനത്തിന്‌ കഞ്ഞി കുമ്പിളില്‍തന്നെ.

പക്ഷേ ജനത്തിന്റെ നികുതി പണവും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുളള പണം കൈയ്യിട്ടുവാരുകയും മറ്റുള്ളവരെക്കൊണ്ട്‌ കൈയ്യിട്ടുവാരിക്കുകയും മറ്റു വൃത്തികേടുകള്‍ ചെയ്യുകയും ചെയ്യുന്നവരാണ്‌ നാടിന്റെ ശാപവും ശകുനം മുടക്കികളും, അപമാനം വരുത്തുന്നവരും. സര്‍ ക്കാര്‍ ചിലവില്‍ സര്‍ക്കാരിന്റെ ഔദാര്യവും പറ്റി കൊഴുത്തു വീര്‍ക്കുന്ന ഇത്തരം നേതാക്കളെ ആജീവനാന്തം രാ ഷ്‌ട്രീയത്തില്‍ നിന്നും ജനപ്രതിനിധി സഭകളിില്‍ നിന്നും അകറ്റി നി ര്‍ത്തിയെങ്കിലേ ജനത്തിന്‌ അഭിമാനവും അവകാശവും നാടിന്റെ വികസനവും നടക്കുയെന്നതാണ്‌ ഇപ്പോള്‍ പൊതുവെയുള്ള അഭിപ്രായം. ജനത്തിന്റെനന്മക്കായ്‌ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്‌ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്‌. അല്ലാതെ ഖജനാവ്‌ കട്ടുമുടിക്കാനും സുഖലോലുപതയില്‍ ജനത്തെ കബളിപ്പിക്കാനല്ല. കല്‌പനകള്‍ ലംഘിച്ചുകൊണ്ട്‌ കുടിച്ചുകൂത്താടാനല്ല. ഇവരെയൊക്കെ ജ നം തിരിച്ചറിയാന്‍ കാലതാമ സംവരുത്തുന്നതാണ്‌ ഏറെ കഷ്‌ടം. പണി കൊടുത്തും പണി കൊടുപ്പിച്ചും അധികാരത്തിന്റേയും ജനസേവനമെന്ന മൂടുപടമിട്ടുകൊണ്ട്‌നടക്കുന്നവരെ ജനം തിരിച്ചറിയണം.

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com

Picture2



Comments


Well said
by RAJAN THARAYASSERY, Abu Dhabi on 2015-05-02 22:57:09 pm
ഈ പറഞ്ഞതൊക്കെ ശെരിയായ കാര്യങ്ങൾ തന്നെ.....പക്ഷെ ജനങ്ങൾക്കും നാടിനും നന്മ ഉണ്ടാകുന്ന ഒരു ഭരണസംവിധാനം എങ്ങനെ പ്രവര്തീകം ആകും...അതിനുള്ള മാര്ഗനിർദേശങ്ങൾ എന്താണ്???


Musician
by jerry amaldev, New York on 2015-05-02 03:21:46 am
This is the best article in this issue. Congrats to Blesson and Joycchan.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code