വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മെയ് 1 മുതല്‍ 3വരെ - ഷാജി രാമപുരം
ഡാലസ് : ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1 വെള്ളി മുതല്‍ 3 ഞായര്‍ വരെ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപൊലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്സാസില്‍ ഉള്ള ഏക ദേവാലയമായ ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധമാണ്. ഏപ്രില്‍ 26 ഞായറാഴ്ച കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാള്‍ ഭക്തി നിര്‍ഭരമായ റാസ്സ, നേര്‍ച്ചവിളമ്പ്, സ്നേഹവിരുന്ന്, ആത്മീയപ്രഭാഷണം, വിശുദ്ധ കുര്‍ബാന, എന്നിവയോടുകൂടി മെയ് 4ന് കൊടിയിറങ്ങും.
മെയ് 2 ശനിയാഴ്ച എം.ജി.ഓ.സി.എസ്.എം. ന്റെ നേതൃത്വത്തില്‍ ഡാലസ്- ഒക്കലഹോമ ഏരിയയുടെ റിട്രീറ്റ് രാവിലെ 9 മുതല്‍ ഇടവകയില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ശുശ്രൂഷകളില്‍ ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. തമ്പാന് വര്‍ഗീസ്, ട്രസ്റ്റി ബേബി ഉതുപ്പ്, സെക്രട്ടറി സന്തോഷ് ബി സ്കറിയ എന്നിവര്‍ അറിയിച്ചു.
Comments