Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ. റോയ്‌ തോമസിന്‌ വികാരനിര്‍ഭരമായ യാത്രയയപ്പ്‌   - ബെന്നി പരിമണം

Picture

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍, ട്രിനിറ്റി മാര്‍ത്തോമാ ഇടവകകളില്‍ സ്റ്റുഡന്റ്‌സ്‌ ചാപ്ലെയിനായിരുന്ന റവ. റോയ്‌ തോമസ്‌ സഭയുടെ ക്രമീകരണം അനുസരിച്ച്‌ മുന്നുവര്‍ഷത്തെ സ്‌തുത്യര്‍ഹമായ സേവനത്തിനുശേഷം സ്ഥലംമാറിപ്പോകുന്നവേളയില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക സമുചിതമായ യാത്രയയപ്പ്‌ നല്‌കി. ഏപ്രില്‍ 19-ന്‌ ഞായറാഴ്‌ച ആരാധനയ്‌ക്കുശേഷം നടന്ന ഹ്രസ്വമായ സമ്മേളനത്തിനു ഇടവക ജനങ്ങളുടെ നിറഞ്ഞ സാന്നിധ്യവും ആശംസകളും അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരവും, സ്‌നേഹവും വെളിവാക്കുന്നതായിരുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന യുവജനങ്ങള്‍ക്കിടയില്‍ അവരോടൊപ്പം ചേര്‍ന്ന്‌ ക്രിസ്‌തുകേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി ശരിയായ ദിശാബോധം അവരില്‍ വളര്‍ത്തിയെടുക്കാന്‍ അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാധിച്ചു.

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. സജു മാത്യു അച്ചന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ്‌ സമ്മേളനത്തിന്‌ എത്തിയ ഏവരേയും ഇടവക സെക്രട്ടറി ഫിജി ജോര്‍ജ്‌ സ്വാഗതം ചെയ്‌തു. ഇടവകളിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ജോസഫ്‌ ജയിംസ്‌ (വൈസ്‌ പ്രസിഡന്റ്‌), റെനോ സാമുവേല്‍ (യൂത്ത്‌ ഗ്രൂപ്പ്‌), ആനി ജോയ്‌ (യുവജനസഖ്യം), സാലി സാമുവേല്‍ (സേവികാ സംഘം), ഡോ. ഏബ്രഹാം ഏബ്രഹാം (സീനിയര്‍ സിറ്റിസണ്‍സ്‌), രാജന്‍ ദാനിയേല്‍ (ഇടവക മിഷന്‍), സഖറിയ കോശി (ഭദ്രാസന കൗണ്‍സില്‍ അംഗം) എന്നിവര്‍ അച്ചന്‌ എല്ലാവിധ യാത്രാമംഗളങ്ങളും ആശംസകളും നേര്‍ന്ന്‌ സംസാരിച്ചു.

ഇതുവരെ എല്ലാവരില്‍ നിന്നും ലഭിച്ച സ്‌നേഹനിര്‍ഭരമായ കൈത്താങ്ങലുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും റോയ്‌ അച്ചന്‍ നന്ദി പറയുകയും, കൂടുതല്‍ നന്മകളാല്‍ ഇടവകയെ ദൈവം അനുഗ്രഹിക്കട്ടെ എന്നു മറുപടി പ്രസംഗത്തില്‍ ആശംസിക്കുകയും ചെയ്‌തു. സമ്മേളനത്തിന്‌ എത്തിയ ഏവര്‍ക്കും ജയ്‌സി ജോണ്‍ നന്ദി രേഖപ്പെടുത്തുകയും റവ. സാമുവേല്‍ എ. സാമുവേല്‍, റവ ചെറിയാന്‍ തോമസ്‌ എന്നിവര്‍ സമ്മേളനത്തില്‍ വിവിധ പ്രാര്‍ത്ഥനകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്‌തു.

ഫിലാഡല്‍ഫിയ ഡെലവെയര്‍വാലി മാര്‍ത്തോമാ ഇടവക വികാരിയായിട്ടാണ്‌ റോയ്‌ അച്ചന്‍ പുതുതായി നിയമിതനായിരിക്കുന്നത്‌. ഡോ. റെയ്‌ച്ചല്‍ തോമസ്‌ സഹധര്‍മ്മിണിയും, ഫെയ്‌ത്ത്‌, ഐസായ, ജറമായ എന്നിവര്‍ മക്കളുമാണ്‌. ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയാ കോശി അറിയിച്ചതാണിത്‌.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code