Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാത്രിയാര്‍ക്കീസ്- കാതോലിക്ക ബാവമാര്‍ കൂടിക്കാഴ്ച നടത്തി;സഭാതലവന്‍മാരുടെ കൂടിക്കാഴ്ച 50 വര്‍ഷത്തിനുശേഷം

Picture


കോലഞ്ചേരി: പാത്രിയാര്‍ക്കീസ്ഫഓര്‍ത്തഡോക്‌സ് കാതോലിക്ക കൂടിക്കാഴ്ച മലങ്കര സഭാ തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവാകും. അര്‍മീനിയയില്‍ നടക്കുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് മേലധ്യക്ഷന്മാരുടെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടെയാണ് സുറിയാനി സഭാ മേലധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവയും ഓര്‍ത്തഡോക്‌സ് വിഭാഗം പരമാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
കേരളത്തില്‍ പരസ്പരം പോരടിക്കുന്ന രണ്ട് സഭകളുടെയും തലവന്‍മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച 1965 ന് ശേഷം ഇതാദ്യമായാണ്. യാക്കോബായാ സഭയുള്‍പ്പെടുന്ന സുറിയാനി സഭയുടെ മേലധ്യക്ഷനായി ഒരു വര്‍ഷം മുമ്പ് ചുമതലയേറ്റ ഇഗ്‌നാത്തിയോസ് അപ്രേം പാത്രിയാര്‍ക്കീസ് ബാവ മലങ്കര സഭാതര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന അഭിപ്രായക്കാരനാണ്.
അദ്ദേഹം ഈ രീതിയില്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. സഭയെ ഓര്‍ത്തഡോക്‌സ് സഭയില്‍ ലയിപ്പിക്കാന്‍ പാത്രിയാര്‍ക്കീസ് ബാവ ശ്രമിക്കുകയാണെന്ന് സഭക്കുള്ളില്‍ തന്നെ ഒരു വിഭാഗം പ്രചാരണം നടത്തിയതാണ് ഇതിന് കാരണം. ഇതോടെ പ്രാദേശിക സുന്നഹദോസിന്റെ അനുമതിയില്ലാതെ പ്രശ്‌നത്തില്‍ താന്‍ ഇടപെടല്‍ നടത്തില്‌ളെന്ന് കാണിച്ച് അദ്ദേഹം കല്‍പനയിറക്കി.
ഇതിനുശേഷം അമേരിക്കയില്‍ വെച്ചും കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ മലങ്കര സന്ദര്‍ശനത്തിനിടയിലും ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് അണിയറ നീക്കങ്ങള്‍ നടത്തിയെങ്കിലും യാക്കോബായാ സഭയില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പാളി.
കോട്ടയത്ത് നാട്ടകം ഗെസ്റ്റ് ഹൗസില്‍ ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ മുന്‍കൈ എടുത്തെങ്കിലും അതും നടന്നില്ല.
എന്നാല്‍, മലങ്കര സന്ദര്‍ശനത്തിനിടെ സഭാതര്‍ക്ക പരിഹാരത്തിന് അഞ്ചംഗ മെത്രാപ്പോലീത്തന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അരംഭിച്ചതിനിടെയാണ് ഇരു സഭാ മേലധ്യക്ഷന്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.
കൂടിക്കാഴ്ച മലങ്കരയിലെ സഭക്കുള്ളില്‍ വിവാദം സൃഷ്ടിക്കുമെന്ന സൂചനകളെ തുടര്‍ന്ന് മെത്രാപ്പോലീത്തന്‍ സമിതിയുടെ അധ്യക്ഷനും യാക്കോബായാ സഭാ സുന്നഹദോസ് സെക്രട്ടറിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെയും പാത്രിയാര്‍ക്കീസ് ബാവ ഒപ്പം കൂട്ടിയിരുന്നു.
ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന വിവരങ്ങള്‍ ഇദേഹം വഴി യാക്കോബായാ സഭാ പ്രാദേശിക നേതൃത്വത്തിന് കൈമാറുമെന്നാണ് വിവരം.
ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്കയെ മാത്യൂസ് മാര്‍ സെവേറിയോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. കെ.എം. ജോര്‍ജ്, ഫാ. എബ്രഹാം തോമസ്, ഫാ. തോമസ് സഖറിയ തുടങ്ങിയവര്‍ അനുഗമിക്കുന്നുണ്ട്. നേരത്തെ ഇരു സഭകളിലും പെട്ട വിശ്വാസികള്‍ ചേര്‍ന്ന് രൂപവത്കരിച്ച മലങ്കര സഭാ സമാധാന സമിതി, യാക്കോബായ അല്‍മായ ഫോറം തുടങ്ങിയ സംഘടനകളും ചില സമാധാന ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഫലവത്തായിരുന്നില്ല. ഇതിനിടെ തര്‍ക്കമില്ലാത്തിടത്ത് ഭാഗം വെച്ച് പിരിയാനും തര്‍ക്കമുള്ളവ ആര്‍ബിട്രേഷന് വിടാനുമുള്ള നീക്കങ്ങളാണ് ചര്‍ച്ചകളില്‍ ഉരുത്തിരിയുന്നതെന്നാണ് വിവരം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code