Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനാ പള്ളിയില്‍ എസ്‌തഫാനോസ്‌ സഹദായുടെ തിരുനാള്‍ മഹാമഹം   - സാബു തടിപ്പുഴ

Picture

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ആദ്യ ക്‌നാനായ ഇടവകയായ സെന്റ്‌ സ്റ്റീഫന്‍ ഫൊറോനാ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്‌തഫാനോസ്‌ സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. മെയ്‌ 15,16,17 തീയതികളിലാണ്‌ തിരുനാള്‍.

മെയ്‌ 15-ന്‌ വൈകുന്നേരം ഫൊറോനാ വികാരി വെരി റവ.ഫാ. ജോസ്‌ തറയ്‌ക്കല്‍ തിരുനാളിനു കൊടിയേറ്റുകയും, തുടര്‍ന്ന്‌ വേസ്‌പരയും ഉണ്ടായിരിക്കുന്നതാണ്‌. 16-ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ഇടവകയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും തുടര്‍ന്ന്‌, കലാസന്ധ്യയും ഗാനമേളയും ഉണ്ടായിരിക്കും. 17-ന്‌ രാവിലെ 10 മണിക്ക്‌ ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും.

തിരുനാള്‍ ദിവസങ്ങളില്‍ കല്ലും തൂവാലയും എടുക്കുന്നതിനുള്ള അവസരമുണ്ടായിരിക്കും. ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ ജോണ്‍ - ലൂസി ചെരുവന്‍കാലായില്‍, സിറിയക്‌ - ഷൈല ചെരുവന്‍കാലായില്‍, മേരി ജോസഫ്‌ പുലികുത്തിയേല്‍, ബേബി- കുഞ്ഞുമോള്‍ ചെരുവന്‍കാലായില്‍, ജോസഫ്‌ - ലിസി ജോസഫ്‌ വട്ടുകളം, ടോമി- മിനി ചെരുവന്‍കാലായില്‍ എന്നിവരാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കൈക്കാരന്മാരായ മാത്യു വട്ടക്കളം, ജയിംസ്‌ നികര്‍ത്തില്‍, തങ്കച്ചന്‍ നെടുംതൊട്ടി, സിറില്‍ ഇലയ്‌ക്കാട്‌, ജോസ്‌ കോരക്കുടി, ഷിനോ മറ്റം എന്നിവരുമായി ബന്ധപ്പെടുക.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code