Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോ മെഗാ റൗണ്ടുകള്‍ക്ക്‌ ഞായറാഴ്‌ച തുടക്കം

Picture

കൊച്ചി: ഗുഡ്‌നെസ്‌, ഡിവൈന്‍ ചാനലുകളില്‍ ഒരുവര്‍ഷത്തിലേറെയായി തുടരുന്ന കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോ മെഗാറൗണ്ടിലേയ്‌ക്ക്‌ ഞായറാഴ്‌ച (26/4/2015) മുതല്‍ പ്രവേശിക്കുന്നു. നാല്‌ എപ്പിസോഡുകളായുള്ള മെഗാറൗണ്ടില്‍ കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോ സീസണ്‍ 1ന്റെ വിജയികളെ പ്രഖ്യാപിക്കും. വിശുദ്ധ ബൈബിളിനെ അടിസ്ഥാനമാക്കി ആധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടിയ അവതരണവും ചോദ്യോത്തരങ്ങളുമായി ഒരു മണിക്കൂര്‍ പ്രോഗ്രാമാണിത്‌. ``അറിവാണ്‌ സമൃദ്ധി, ബൈബിളാണ്‌ അറിവ്‌'' ഏന്നതാണ്‌ കാനാന്‍ദേശത്തിന്റെ സന്ദേശം. ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ അവതാരകനും സന്തോഷ്‌ മണിമല പ്രൊഡ്യൂസറുമാണ്‌.

എല്ലാ ഞായറാഴ്‌ചയും വൈകുന്നേരം 7.30ന്‌ പ്രക്ഷേപണം ചെയ്യുന്ന കാനാന്‍ദേശം തിങ്കള്‍ രാവിലെ 7.30, ബുധന്‍ ഉച്ചകഴിഞ്ഞ്‌ 2.00, വെള്ളി വൈകുന്നേരം 4.00 എന്നീ ക്രമത്തിലാണ്‌ പുനഃപ്രക്ഷേപണം. വിവിധ എപ്പിസോഡുകളില്‍ സഭാപിതാക്കന്മാരും ബൈബിള്‍ പണ്‌ഡിതരും ചോദ്യങ്ങളുമായി പങ്കുചേരുന്നു. കത്തോലിക്കാസഭയുടെ ആഗോളവളര്‍ച്ച, നവസുവിശേഷപ്രഘോഷണങ്ങള്‍, ആതുരസേവന, ആരോഗ്യ, വിദ്യാഭ്യാസ ശുശ്രൂഷാതലങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍, കുടുംബജീവിതങ്ങള്‍, വൈദിക സന്യാസിനി അല്‌മായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.


സന്തോഷ്‌ മണിമല
പ്രൊഡ്യൂസര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code