Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മയൂര്‍വിഹാര്‍ ഫേസ് വണ്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ 3 മുതല്‍

Picture


ഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ് വണ്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ ക്രിസ്തു ശിഷ്യനും സ്‌നേഹത്തിന്റെ അപ്പോസ്‌തോലനുമായ വിശുദ്ധ യോഹന്നാന്‍ ശ്‌ളീഹായുടെയും, വിശുദ്ധ ഗീവറുഗീസ് സഹദായുടെയും ഓര്‍മ്മപെരുന്നാള്‍ സംയുക്തമായി 3 മുതല്‍ 10 വരെ ആഘോഷിക്കുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റമോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. മൂന്നിന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. സജി ഏബ്രഹാം പെരുന്നാള്‍ കൊടി ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സൌജന്യ ഭക്ഷണ വിതരണം. 8ന് വൈകിട്ട് 6ന് വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ധ്യാനം. 9ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, ആകാശദീപക്കാഴ്ച, സ്‌നേഹവിരുന്ന്. 10ന് രാവിലെ വിശുദ്ധ കുര്‍ബ്ബാന, ആശീര്‍വാദം, നേര്‍ച്ച, പെരുന്നാള്‍ കൊടിയിറക്ക് എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. സജി ഏബ്രഹാം, കണ്‍വീനര്‍ കെ.പി. വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code