ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന് മിനിസ്റ്റര്‍ കൗണ്‍സിലിന്റെ തീരുമാനപ്രകാരം യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ മൊബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്കുകള്‍ അടുത്ത വര്‍ഷം ജനുവരി 01 മുതല്‍ പരിപൂര്‍ണ്ണമായി നിര്ത്തലാക്കുകയില്ല. ഒരു വര്‍ഷം മൊത്തം 50 മിനിറ്റ് മൊബൈല്‍ ടെലഫോണ്‍ കോളുകളും, 50 എസ്.എം.എസ്. മെസേജുകളും അതാത് രാജ്യത്തെ ലോക്കല്‍ നിരക്കില്‍ ഉപയോഗിക്കാം. ഇതില്‍ കൂടുതല്‍ വരുന്ന ടെലഫോണ്‍ കോളുകള്‍ക്കും, എസ്.എം.എസ്. മെസേജുകള്‍ക്കും ഇപ്പോഴത്തെ റോമിംങ്ങ് നിരക്കുകളായ ഒരു മിനിറ്റിന് 22.61സെന്റും, ഇന്‍കമിംങ്ങ് കോളിന് 5.95 സെന്റും. എസ്.എം.എസ്. ന് 7.14 സെന്റും നല്‍കണം.
രണ്ടായിരത്തി ഏഴ് മുതല്‍ പല പ്രാവശ്യം യൂറോപ്പിലെ മാബൈല്‍ ടെലഫോണ്‍ റോമിംങ്ങ് നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനം ഒരു സാധാരണ ടൂറിസ്റ്റ് അല്ലെങ്കില്‍ യാത്രക്കാരന് തീര്‍ച്ചയായും ഉപകാരപ്രദവും, ആശ്വാസകരവുമാണ്. ജര്‍മനിയില്‍ തന്നെ ഏതാണ്ട് 82 മില്യന്‍ മൊബൈല്‍ ടെലഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ട്.
Comments