ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിക്കുള്ളില്‍ 2013 മുതല്‍ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നടത്താന്‍ അനുവാദം അനുവാദം ലഭിച്ചതിനെ തുടര്‍ന്ന് നിരവധി ബസ് കമ്പനികള്‍ സര്‍വീസുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ബസ് ചാര്‍ജുകളില്‍ അനാവശ്യ മത്സരം നടത്തി ഇതിനോടകം പല കമ്പനികളും പൂട്ടേണ്ടി വന്നു. മറ്റ് പല ബസ് കമ്പനികളും സഹകരണത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ജര്‍മനിയില്‍ നടക്കുന്ന റെയില്‍ സമരം യാത്രക്കാരെ വളരെയേറെ കഷ്ടപ്പാടില്‍ ആക്കിയപ്പോള്‍ രണ്ട് പ്രധാന ബസ് കമ്പനികള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് ഒരേ ടിക്കറ്റില്‍ രണ്ട് ബസ് കമ്പനികളിലും ജര്‍മനിയിലും, യൂറോപ്പിലും യാത്ര ചെയ്യാനുള്ള ധാരണയിലെത്തി.
യൂറോപ്പിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളെയു ബന്ധിപ്പിച്ച് വര്‍ഷങ്ങളായി സര്‍വീസ് നടത്തിവരുന്ന യൂറോലൈന്സും, ജര്‍മന്‍ പോസ്റ്റ് ബസ് കമ്പനിയുമാണ് ഒരുമിച്ച് പ്രവര്‍ത്തിച്ച് ഒരേ ടിക്കറ്റില്‍ രണ്ട് കമ്പനി ബസുകളിലും യാത്ര ചെയ്യാനുള്ള അവസര ഉണ്ടാക്കിയിരിക്കുന്നത്. പോസ്റ്റ് ബസ് കമ്പനിക്ക് 90 ഉം, യൂറോലൈന്സ് കമ്പനിക്ക് 250 ബസുകളുമാണ് സര്‍വീസ് നടത്തുന്നത്. ഈ ബസ് കമ്പനികളുടെ ഏകീകൃത സര്‍വീസ് തീര്‍ച്ചയായും സാധാരണ യാത്രക്കാര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യും. ഈ രണ്ട് ബസ് കമ്പനികളുടെയും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകളിലൂടെ ഏകീകൃത യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. www.postbus.de and www.eurolines.de
Comments