ഫ്രാങ്ക്ഫര്‍ട്ട്: ദുബായി കേന്ദ്രീകൃതമായി ലോകമെമ്പാടും സര്‍വീസ് നടത്തുന്ന എമിരേറ്റ്സ് എയര്‍ലൈന്‍സ് പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി.
വിമാന സമയ മാറ്റം, ടിക്കറ്റ് ബുക്കിംങ്ങ്, ബോര്‍ഡിംങ് പാസ് ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ ലഭ്യമാണ്. എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന പുതിയ ആപ്ലിക്കേഷനുകള്‍ ഇനിയും ഏര്‍പ്പെടുത്തുമെന്ന് കസ്റ്റമര്‍ സര്‍വീസ് സി.ഇ.ഒ. നിഗല്‍ ഹോപ്കിന്‍സ് പറഞ്ഞു.
വിമാനത്തില്‍ ലഭിക്കേണ്ട ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുക, സീറ്റ് സെലക്ട് ചെയ്യുക തുടങ്ങി യാത്രാ സംബന്ധമായ മിക്കവാറും വിവരങ്ങള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍ പ്രയോജനം ചെയ്യും. വിമാനം എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്നതും, പുറപ്പെട്ടുതുമായ വിവരങ്ങള്‍ യാത്രക്കാരല്ലാത്ത ആളുകള്‍ക്ക് പോലും ഈ ആപ്ലിക്കേഷന്‍ വഴി അറിയുവാന്‍ സാധിക്കും. നിലവില്‍ എൈസ്റ്റോറില് എമിറേറ്റ്സ് ആപ്ലിക്കേഷന്‍ നിലവിലുണ്ടെങ്കിലും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ആദ്യമായാണ് എമിരേറ്റ്സ് എയര്‍ലൈന്‍സ് പരിചയപ്പെടുത്തുന്നത്.
Comments