Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുലിവാല്‍ കാഴ്ചകള്‍ പ്രേക്ഷകരിലേക്ക്

Picture


 വിയന്ന: സ്വിസ് ഓസ്ട്രിയന്‍ യുവാക്കള്‍ അവതരിപ്പിക്കുന്ന ഹൃസ്വചിത്രം 'പുലിവാല്‍ കാഴ്ചകള്‍' റിലീസ് ചെയ്തു.

മൂന്നു ചെറുപ്പക്കാരുടെ ഒരു അവധി ദിവസത്തെ സംഭവങ്ങളെ കേരളത്തിലെ സമകാലിക വിഷയങ്ങളെയും കോര്‍ത്തിണക്കി അവതരിപ്പിക്കുകയാണു ചിത്രത്തില്‍. പുലിവാല്‍ ഫിലിംസിന്റെ ബാനറില്‍ പുലിവാല്‍ ബോയ്‌സ് നിര്‍മിച്ചിരിക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നതു സ്വിറ്റ്‌സര്‍ലന്‍ഡിലാണ്.

ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫൈസല്‍ കാച്ചപ്പിള്ളിയാണ്. കഥ നിബിന്‍ കാവനാല്‍. നുല്‍ഫി കോയിത്തറ, ആന്റണി മണിയന്‍കേരികളം, അനൂപ് ഏബ്രാഹം, പിന്റു കണ്ണാമ്പാടം തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയില്‍. ചിത്രം കാണാന്‍ https://www.youtube.com/watch?v=0Og_SDHodk4  എന്ന ലിങ്ക് ഉപയോഗിക്കുക.

റിപ്പോര്‍ട്ട്: ജോബി ആന്റണി 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code