Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോര്‍ത്ത്‌ അമേരിക്കയിലെ പ്രവാസികളുടെ കായിക മാമാങ്കത്തിന്‌ പ്രവാസി ചാനല്‍ റെഡി !   - എം. മുണ്ടയാട്‌

Picture

ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്‌ഘാടന ചടങ്ങും മറ്റും ഒപ്പിയെടുക്കാന്‍ പ്രവാസി ചാനലിന്റെ ക്യാമറ തയ്യാര്‍!

മെയ്‌ 23 നു ശനിയാഴ്‌ച ഫൈര്‍ലി ദിക്കിന്‍സന്‍ യുണിവേഴ്‌സിറ്റി തയ്യാറെടുക്കുമ്പോള്‍ ഒപ്പം പ്രവാസി ചാനലിന്റെ സീനിയര്‍ പ്രോഡ്യൂസര്‍, സ്‌പോര്‍ട്‌സ്‌ ആങ്കര്‍ ഉള്‍പ്പെടെയുള്ള ടീം റെഡിയാണെന്ന്‌ പ്രവാസി ചാനല്‍ മാധ്യമ കുറിപ്പില്‍ പറഞ്ഞു. ഏറ്റവും നൂതനമായ ഹൈ ഏന്‍ഡ്‌ സോണി ഹൈ ഡെഫിനിഷന്‍ ക്യാമറ ആണ്‌ ഇതിനായി ഉപയോഗിക്കുന്നതെന്നും പ്രവാസി ചാനല്‍ മേധാവികള്‍ പറഞ്ഞു.

പ്രവാസി ചാനല്‍ ഇതുവരെ ഈ ടൂര്‍ണമെന്റിനു മാധ്യമം വഴിയും, സോഷ്യല്‍ മീഡിയ വഴിയും നല്‌കിയ എല്ലാ വാര്‍ത്തകള്‍ക്കും ഇതിന്റെ സംഘാടകരായ ജെംസണ്‍ കുര്യാക്കോസ്‌, ജിബി തോമസ്‌ എന്നിവര്‍ പ്രത്യേകമായ നന്ദി അറിയിക്കുകയും ഈ ടൂര്‍ണമെന്റിലേക്ക്‌ പ്രവാസി ചാനലിനെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

യുണൈറ്റഡ്‌ മീഡിയ വഴി ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ സ്വീകരണ മുറിയിലെ ഒഴിച്ച്‌ കൂടാന്‍ പറ്റാത്ത ചാനലായി കഴിഞ്ഞു പ്രവാസികളുടെ സ്വന്തം ചാനല്‍ പ്രവാസി ചാനല്‍. ലോകത്തെവിടെ നിന്നും www.pravasichannel.com വഴി പ്രവാസി ചാനലിന്റെ സംപ്രേക്ഷണം കാണാവുന്നതാണ്‌.

ശനിയാഴ്‌ചകളിലെ ന്യൂസ്‌ വഴിയും കൂടാതെ പിന്നീട്‌ പൂര്‍ണമായും എടുക്കുന്ന പ്രോഗ്രാമ്മുകള്‍ പ്രക്ഷേപണം ചെയ്യാന്‍ പ്രവാസി ചാനല്‍ ഒരുങ്ങി കഴിഞ്ഞതായി ചീഫ്‌ പ്രൊഡ്യൂസര്‍ ജില്ലി സാമുവേല്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 1 908 345 5983.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code