Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റിമാസ്‌ ഷട്ടില്‍ ടൂര്‍ണമെന്റിലേക്ക്‌ ടീമുകളെ ക്ഷണിക്കുന്നു

Picture

റിയാദ്‌: റിമാസ്‌ (റിയാദ്‌ മലയാളി സമാജം) രക്ഷാധികാരി ബഷീര്‍ പാണക്കാടിന്റെ അധ്യക്ഷതയില്‍ ഒലയില്‍ വെച്ചുചേര്‍ന്ന എക്‌സിക്യൂട്ടീവ്‌ മീറ്റിംഗില്‍ റിമാസ്‌ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 5,6 തീയതികളില്‍ വിപുലമായ രീതിയില്‍ പ്രൈവറ്റ്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ ഷട്ടില്‍ ടൂര്‍ണമെന്റ്‌ നടത്തുവാന്‍ തീരുമാനിച്ചു. താത്‌പര്യമുള്ള ടീമുകള്‍ മെയ്‌ 31-ന്‌ മുമ്പ്‌ രജിസ്റ്റര്‍ ചെയ്യുക. ഷഹീര്‍ ബേബി 0500 802649 എന്ന നമ്പരിലാണ്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്‌. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളെയാണ്‌ പരിഗണിക്കുന്നത്‌.

എക്‌സിക്യൂട്ടീവ്‌ മീറ്റിംഗില്‍ ജയപ്രകാശ്‌ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ഷാജിമോന്‍, ബൈജു നായര്‍, അബ്‌ദു റഹീം കരിഞ്ചാപ്പാടി, നിസാം കോട്ടൂര്‍, യാസീന്‍ പറപ്പൂര്‍, രാജേഷ്‌, ശിഹാബ്‌ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച്‌ സംസാരിച്ചു. അഷ്‌റഫ്‌ പോയിലില്‍ നന്ദി പറഞ്ഞു.

മൂന്നുവര്‍ഷമായി നിശ്‌ദമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്ന റിമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ എക്‌സിക്യൂട്ടീവ്‌ മെമ്പര്‍മാര്‍ സംതൃപ്‌തി പ്രകടിപ്പിച്ചു. മൂന്നാം വാര്‍ഷികം വിപുലമായ രീതിയില്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ മൂന്നാം വാര്‍ഷികത്തിനു മുന്നേ നടത്താനും തീരുമാനിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code