ഹിലറി ക്ലിന്റന് ജൂണ്‍ 13-ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കം
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാവാനുള്ള പ്രചാരണത്തിന് ഹിലറി ക്ലിന്റന് തുടക്കം കുറിക്കുന്നത് ജൂണ്‍ 13ന്. എവിടെയാണു പ്രസംഗം നടത്തുക എന്നതു തീരുമാനിച്ചിട്ടില്ല. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുള്ള സ്ഥാനാര്‍ഥികളില്‍ ഏറ്റവും ജനപിന്തുണ ലഭിക്കുക ഹിലറിക്കാണെന്നാണ് സര്‍വേകള്‍ പ്രവചിച്ചിട്ടുള്ളത്.
അതേസമയം, ഹിലറി ക്ലിന്റന്റെ ഇ മെയില്‍ വിവാദം എടുത്തുകാട്ടിയാണ് രാഷ്ട്രീയ എതിരാളികള്‍ അവരെ നേരിടുന്നത്. ഔദ്യോഗിക ഇ?മെയിലുകള്‍ക്ക് സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചു എന്നതാണ് വിവാദമുണ്ടാക്കിയത്.
Comments