Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാരെ നിയമിച്ചു   - ജോസ്‌ കാടാപുറം

Picture

കേരള ഹിന്ദുസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.എച്ച്‌.എന്‍.എ) കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാരായി ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച്‌ തന്റെതയ കഴിവുകല്‍ തെളിയിച്ചിട്ടുള്ള ഗോപിനാഥകുറുപ്‌ (ന്യൂയോര്‍ക്ക്‌ )സുധ കര്‍ത്താ (പെന്‍സെല്‍വേനിയ )ജയചദ്രന്‍ (ചികാഗോ) ഗോപാന്‍ നായര്‍ (ഫ്‌ലോറിഡ) എന്നിവരെ നിയമിച്ചതായി പ്രസിഡന്റ്‌ ടി. എന്‍
നായര്‍ അറിയിച്ചു.

ആഗോളതലത്തില്‍ ഹൈന്ദവസമൂഹം ഏകീകരിക്കേണ്ടത്‌ അനിവാര്യമാണ്‌. ജാതിയുടെ പേരിലുള്ള സമവാക്യങ്ങള്‍ മതത്തെ ഇല്ലാതാക്കും. ജാതീയതയ്‌ക്കപ്പുറമുള്ള സംസ്‌കാരമാണ്‌ ഹിന്ദുമതത്തിന്റെ കാതല്‍. ആര്‍ഷഭാരതത്തിന്റെ സനാതനമൂല്യങ്ങള്‍ക്ക്‌ പാശ്ചാത്യലോകത്ത്‌ ഏറെ പ്രസക്തിയുണ്ട്‌. കുടുംബജീവിതത്തിന്റെ കെട്ടുറപ്പുകള്‍ക്കാണ്‌ ഭാരതസംസ്‌കാരം എന്നും വില കല്‍പ്പിച്ചിട്ടുള്ളത്‌. ആധുനിക തലമുറയ്‌ക്ക്‌ ഭാരതീയദര്‍ശനത്തെ കുറിച്ച്‌അവബോധം സൃഷ്ടിക്കുകയാണ്‌ കണ്‍വെന്‍ഷന്റെ ലക്ഷ്യം എന്നും ടീ.എന്‍ .നായര്‍ അറിയിച്ചു

സംഘടനയിലെ കാര്യകര്‍ത്താക്കള്‍ അവരുടെ പവിത്രമായ ചിന്താഗതിയും ആശയസംഹിതയും പ്രചരിപ്പിക്കുക മാത്രമല്ല അവര്‍ ഊന്നിപ്പറയുന്ന തത്വങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി മറ്റുള്ളവര്‍ക്ക്‌ മാതൃകയാകുകയും, അവരുടെ ഉത്‌കൃഷ്ടമായ പെരുമാറ്റ രീതിയിലും സ്വഭാവവൈശിഷ്ട്യത്തിലും കൂടി അവര്‍ ഒരു പ്രത്യേക അന്തരീക്ഷം തന്നെ സൃഷ്ടിക്കുകായും ,അങ്ങനെ കഴിവുറ്റവനും നിശ്ചയദാര്‍ഢ്യം ഉള്ളവര്‍ക്കും മാത്രമേ ഇഗനെയുള്ള സംഘടനയുടെ ഭാഗഭാക്കാകാന്‍ കഴിയൂ, തന്നെയല്ല അവരുടെ ജീവിതരീതി തന്നെ ആ സംഘടനയുടെ ആശയസംഹിതയാണ്‌ എന്നും സെക്രട്ടറി ഗണേഷ്‌ നായര്‍ അഫിപ്രയപെട്ട്‌.

പുതുതായി തെരഞ്ഞെടുത്തവരെ പ്രസിഡന്റ്‌ ടി.എന്‍. നായരും, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും അഭിനന്ദിക്കുകയും പല അസോസിയേഷനുകളിലും മികവ്‌ പുലര്‍ത്തിയ പരിചയസമ്പന്നരായ ഇവരെ കെ.എച്ച്‌.എന്‍.എയുടെ കണ്‍വീനരു മാരായി നിയമിച്ച തിലൂടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കണ്‍വെന്‍ഷന്‍നും ഒരു മുതല്‍ക്കൂട്ടാവുമെന്നും അഭിപ്രായപ്പെട്ടു



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code