Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാരിഷ് യൂത്ത് മീറ്റ് -2015

Picture

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാരിഷ് യൂത്ത് മീറ്റ്2015 28, 29 തീയതികളില്‍ നടത്തപ്പെടും. ബാംഗ്‌ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. അബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ആധുനിക ലോകത്ത് യുവജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച ചെയ്യുപ്പെടുന്ന കോണ്‍ഫ്രന്‍സില്‍ വ്യത്യസ്ത ചിന്താധാരകളിലുള്ള യുവജനങ്ങളെ, ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിപ്പിച്ചു സാമൂഹിക പുഃക്രമീകരണത്ത്ി സജ്ജരാക്കുക എന്നതാണ് ലക്ഷ്യം.

28ന് വൈകിട്ട് 7 മുതല്‍ ധ്യാനം, അനുതാപ പ്രാര്‍ത്ഥനകള്‍ എന്നിവ നടക്കും. 29ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം 10.30ന് പാരിഷ് യൂത്ത് മീറ്റിന്റെ ഉദ്ഘാടനം ഇന്ത്യന്‍ കോണ്‍സുല്‍ ഡോ. റ്റിജു തോമസ് നിര്‍വഹിക്കും. തുടര്‍ന്ന് രണ്ട് സെഷനിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ െ്രെകസ്തവ കുടുംബ ബന്ധനങ്ങള്‍, സാമൂഹിക സേവന സാധ്യതകള്‍, സാങ്കേതിക വിദ്യയുടെ സാധ്യതനകള്‍, ആധുനിക തലമുറ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യപ്പെടും.

യു.എ.ഇ. യുവജനപ്രസ്ഥാനം സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ആരംഭവും കുറിക്കപ്പെടും. പരിപാടികളുടെ ക്രമീകരണങ്ങള്‍ക്കായി ഇടവക വികാരി ഫാ. ഷാജി മാത്യൂസ്, സഹവികാരി ഫാ. ലാനി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code