Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രാന്‍സിലെ ഒരു കടയില്‍ ചില ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല   - ജോര്‍ജ് ജോണ്‍

Picture


പാരിസ്:  സ്ത്രീകള്‍ പൊതു സ്ഥലത്ത് ഇറങ്ങി നടക്കരുത്, അന്യ പുരുഷന്‍മാരുടെ മുന്നില്‍ നില്‍ക്കരുത്, പൊതുകാര്യങ്ങളില്‍ ഇടപെടരുത് തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ ചില ഇസ്ലാം പണ്ഡിതര്‍ പറയുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫ്രാന്‍സിലെ ഒരു പലചരക്ക് കച്ചനടക്കാരന്‍ തന്റെ കടയില്‍ സ്ത്രീകള്‍ക്ക് ചില ദിവസങ്ങളില്‍ പ്രവേശനം നിഷേധിച്ചിരിയ്ക്കുന്നു. ഫ്രാന്‍സിലെ ബോഡോ എന്ന സ്ഥലത്തെ ഒരു പലചരക്ക് കച്ചവടക്കാരനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ഇയാള്‍ അടുത്തയിടെ ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ആളാണ്.

സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചു എന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ല,  ആഴ്ചയില്‍ നാല് ദിവസം തന്റെ കടയില്‍ സ്ത്രീകള്‍ കയറാന്‍ ഇയാള്‍ അനുവദിക്കുകയില്ല. വാരാന്ത്യങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് ഈ കടയില്‍ പ്രവേശനം അനുവദിക്കുകയുള്ളു. ഈ ദിവസങ്ങളില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല, ഇയാളുടെ കടയില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചുണ്ടാകരുത് എന്നതാണ് ഇയാളുടെ നിയമം. ഇത് ഫ്രാന്‍സില്‍ വന്‍ വിവാദമായിക്കഴിഞ്ഞു. ഫ്രാന്‍സില്‍ ഇസ്ലാമിക് നിയമങ്ങള്‍ നടപ്പാക്കാനുള്ള നീക്കമാണെന്ന് ഒരു വിഭാഗം ആരോപണം നടത്തുന്നു. ഈ തരത്തിലുള്ള വിവേചനപരമായ നപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ബോഡോ മേയര്‍ ഈ കടക്കാരനോട് രേഖാമൂലം ആവശ്യപ്പെട്ടു. ഇത് യൂറോപ്പിലെ ആദ്യ സംഭവമാണ്. മുളയിലെ ഈ പ്രവണത നുള്ളിക്കളഞ്ഞില്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലും സമാനരീതിയിലുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്ന് യൂറോപ്പിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code