Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

2005ന് മുമ്പുള്ള കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി വീണ്ടും നീട്ടി   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: 2005ന് മുമ്പുള്ള 1000, 500, തുടങ്ങി 10 രൂപ വരെയുള്ള കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് രണ്ടാം തവണയും നീട്ടി. ഈ വര്‍ഷം, 2015 ഡിസംബര്‍ 31 വരെയാണ് സമയം നീട്ടി നല്‍കിയത്. നേരത്തെ സമയപരിധി ഈ ജൂണ്‍ മാസം 30വരെയായിരുന്നു. 2015 ഡിസംബര്‍ 31 വരെ ദേശസാല്‍കൃത ബാങ്കുകളിലെ ബ്രാഞ്ചുകളില്‍ നിന്നും കറന്‍സികള്‍ മാറ്റി വാങ്ങാമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു.

സുരക്ഷാ മാനദണ്ഡങ്ങള്‍ കുറവായതിനാലാണ് 2005ന് മുമ്പുള്ള കറന്‍സികള്‍ ആര്‍ബിഐ പിന്‍വലിക്കുന്നത്. അച്ചടിച്ച വര്‍ഷം വ്യക്തമാക്കാത്തവയാണ് 2005 ന് മുമ്പുള്ള കറന്‍സികള്‍. ഇതിന് ശേഷം അച്ചടിച്ച കറന്‍സികളില്‍ അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ 2005ന് ശേഷമുള്ള കറന്‍സി നോട്ടുകള്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളവയാണ്. കള്ളനോട്ട് തടയുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് പഴയ കറന്‍സികള്‍ വിനിമയത്തില്‍നിന്ന് ഒഴിവാക്കുന്നത.്

പഴയ സീരീസിലുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നത് അന്താരാഷ്ട്ര തലത്തിലാണ് നടത്തുന്നത്. ഇതുവരെ 164 കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകള്‍ വഴി ശേഖരിച്ചുകഴിഞ്ഞു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 21,750 കോടി രൂപയുടെ പഴയ നോട്ടുകളാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. വിദേശത്ത് താമസിക്കുന്ന പ്രവാസികളുടെ ഇടയിലും 2005 ന് മുന്‍പുള്ള സീരീസില്‍ അച്ചടിച്ച കറന്‍സി നോട്ടുകള്‍ ഇപ്പോഴും കണ്ടെത്തി.  ഈ നോട്ടുകള്‍ കൈവശമുള്ള പ്രവാസികള്‍ ഉടന്‍ തന്നെ മാറ്റി വാങ്ങണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒരു പത്രക്കുറിപ്പിലൂടെ വീണ്ടും അഭ്യര്‍ത്ഥിച്ചു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code