ഫ്രാങ്ക്ഫര്‍ട്ട്: ജപ്പാനിലെ വന്‍ ടെലികമ്മ്യുണിക്കേഷന്‍ കമ്പനി സോഫ്റ്റ് ബാങ്ക് കോര്‍പ്പറേഷന്റെ പ്രസിഡന്റായ നികേഷ് അറോറാ ആണ് ദിവസം കോടി രൂപ ശമ്പളം പറ്റുന്ന ഈ ഇന്ത്യാക്കാരന്. ഉത്തരപ്രദേശിലെ ബനാറിസ് ഹിന്ദു യൂണിവേഴ്റ്റിയിലെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെകനോളജി വിഭാഗത്തില്‍ നിന്നും ബി.ടെക്. പാസായി. തുടര്‍ന്ന് അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എ. കഴിഞ്ഞ് വിപ്രോ, ജര്‍മന്‍ ടെലികോം, ഭാരതി എയര്‍ടെല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അതിന് ശേഷം 2004 ല്‍ ഗൂഗിള്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും, ചീഫ് ബിസിനസ് ഓഫീസറുമായി ജോലി ചെയ്തത്.
ഗൂഗിള്‍ കമ്പനിയില്‍ നിന്നും 2014 ല്‍ രാജിവച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ ശമ്പളം നല്കുന്ന ജപ്പാനിലെ വന്‍ ടെലികമ്മ്യുണിക്കേഷന്‍ കമ്പനി സോഫ്റ്റ് ബാങ്ക് കോര്‍പ്പറേഷനില്‍ ചേര്‍ന്നത്. ഇപ്പോള്‍ നികേഷ് അറോറാ ജപ്പാന് ടെലികമ്മയുണിക്കേഷന് കമ്പനി സോഫ്റ്റ് ബാങ്ക് കോര്‍പ്പറേഷനില്‍ ദിവസം നാല് കോടി രൂപ ശമ്പളത്തില്‍ കമ്പനി പ്രസിഡന്റ്, സി.ഇ.ഒ. എന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു. അടുത്ത് തന്നെ അദ്ദേഹത്തിന്റെ ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി. ഇത്രയധികം ദിവസ ശമ്പളം പറ്റുന്നതും, ജര്‍മന്‍ വ്യവസായ ലോകത്തിന് സുപരിചതനുമായ ഇന്ത്യക്കാരന് നികേഷ് അറോറായെപ്പറ്റി ജര്‍മന്‍ വ്യവസായ-മാദ്ധ്യമ ലോകം വളരെയേറെ പ്രാധാന്യം നല്കി പ്രതികരിച്ചു.
Comments