Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കൈരളി ഫെറയിന്‍ മുപ്പതാം വാര്‍ഷികം ഗാനമേളയോടെ ആഘോഷിച്ചു   - ജോര്‍ജ് ജോണ്‍

Picture

ഹൈഡല്‍ബര്‍ഗ്:  കൈരളി ഫെറയിന്‍ ഹൈഡല്‍ബര്‍ഗിന്റെ മുപ്പതാം വാര്‍ഷികം പ്രശസ്ത ഗായകന്‍ ജെ.എം. രാജുവിന്റെ ഗാനമേളയോടെ ആഘോഷിച്ചു. 1985 ല്‍ രൂപീകൃതമായ കൈരളി ഫെറയിന്റെ 30-ാം വാര്‍ഷികം ജൂണ്‍ 28 ന് സെന്റ് ബോണിഫാസിയോസ് പള്ളി ഹാളില്‍ വച്ചാണ് ആഡംബരപൂര്‍വം ആഘോഷിച്ചത്.  കൈരളി ഫെറയിന്‍ പ്രസിഡന്റ് മൈക്കിള്‍ കിഴുകണ്ടയില്‍ സദസിനും, അതിഥികള്‍ക്കും, ഗാനമേളാ ട്രൂപ്പിനും സ്വാഗതം ആശംസിച്ചു.  മലയാള ചലച്ചിത്ര രംഗത്തെ സംഗീത സംവിധായകനും, പിന്നണി ഗായകനുമായ ജെ.എം. രാജു, ഭാര്യ ലത, കെ.ജെ. ജീമോന്‍ എന്നിവര്‍ ഭക്തിഗാനങ്ങളും, മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്രങ്ങളിലെ പഴയതും, പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി നടത്തിയ ഗാനമേള സദസിനെ ആനന്ദഭരിതമാക്കി. സ്‌കറിയാ തോമസ് പിന്നണി സംഗീതവും, മൈക്കിള്‍ നൊയ്ഹൗസ് ശബ്ദക്രമീകരണവും നിര്‍വഹിച്ചു.

മുപ്പത്തിഅഞ്ച് വര്‍ഷം പിന്നിട്ട കൊളോണ്‍ സംഗീതാ ആര്‍ട്‌സ് ക്ലബ്ബ് സാരഥി ജോണി ചക്കുപുരയ്ക്കല്‍ കൈരളി ഫെറയിന്‍ ഹൈഡല്‍ബര്‍ഗിന് ജെ.എം. രാജുവിന്റെ ഗാനമേളക്ക് അവസരം ഒരുക്കി. സെക്രട്ടറി അച്ചാമ്മ പുത്തൂരിന്റെ നന്ദി പ്രകടനത്തിന് ശേഷം അത്താഴ വിരുന്നോടെ കൈരളി ഫെറയിന്‍ ഹൈഡല്‍ബര്‍ഗിന്റെ മുപ്പതാം വാര്‍ഷിക പരിപാടി സമാപിച്ചു.






Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code