ഫ്രാങ്ക്ഫര്‍ട്ട്: ലോകത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ബിയര്‍ ലഭ്യമാകുന്ന രണ്ടാമത്തെ നഗരം ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയില്‍ ആണെന്ന് 2015ലെ ബിയര്‍ പ്രൈസ് ഇന്‍ഡെക്സ് സര്‍വ്വേ കണ്ടെത്തി. ലോകത്തിലെ എഴുപത്തഞ്ച് നഗരങ്ങളിലെ ബിയര്‍ വിലകളാണ് ബിയര്‍ പ്രൈസ് ഇന്‍ഡെക്സ് സര്‍വ്വേയില്‍ പഠനത്തിനായി താരതമ്യം ചെയ്തത്. അഞ്ച് വിദേശ ബിയറുകളും, ഒരു തദ്ദേശീയ ബ്രാന്‍ഡ് ബിയറുമാണ് പഠനത്തിന് വിധേയമാക്കിയത്. ദില്ലിയേക്കാള്‍ കുറഞ്ഞ വിലയില്‍ ബിയര്‍ ലഭിക്കുന്ന ഒരു നഗരം മാത്രമേ ലോകത്തുളളൂ. ഇത് പോളണ്ടിലെ ക്രാക്കോവ് ആണ്. എന്നാല്‍ ബിയര്‍ ഉപഭോഗത്തില്‍ ലോകനഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ് സ്ഥാനം മാത്രമാണ് ഡല്‍ഹിക്ക് ലഭിച്ചത്. വെറും 29 ഡോളര്‍ ചെലവിട്ട് ആറ് ലിറ്റര്‍ ബിയറാണ് ഡല്‍ഹിയിലെ വാര്‍ഷിക പ്രതീശീര്‍ഷ ഉപഭോഗം. പ്രാഗിലെ (ചെക്ക് റിപ്പബ്ലിക്) പ്രതിശീര്‍ഷ ഉപഭോഗം 130 ലിറ്ററും, ഹൊചിമിന്സിറ്റിയില് (വിയറ്റ്നാം) ഇത് 119 ലിറ്ററും ആണ്.
Comments