Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസ അവസരങ്ങളുമായി പ്രവാസി മലയാളി ഫെഡറേഷന്‍

Picture

വിയന്ന: വിദേശ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുക എന്നത് ഏതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നമാണ്. വിദേശ രാജ്യങ്ങളിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളില്‍ നിന്നു വ്യത്യസ്തങ്ങളായ കോഴ്‌സുകളും അതിന്റെ യോഗ്യതകളും വിവിധ തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകളും തുടങ്ങി ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായതെല്ലാം ലഭ്യ
മാക്കുക എന്നതാണു പിഎംഎഫ് കരിയര്‍ ഗൈഡ് ലൈന്‍കൊണ്ട് ഉദ്ദേശിക്കുന്നത്.

വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ചതിക്കുഴികളില്‍ അകപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലെ പിഎംഎഫ് യൂണിറ്റുകളുമായി സഹകരിച്ചുകൊണ്ടു സുതാര്യമായ സേവനം നല്‍കുക എന്നുള്ളതാണു പ്രധാന ഉദ്ദേശ്യം എന്നു പിഎംഎഫ് ഓസ്ട്രിയന്‍ യൂണിറ്റ് അറിയിച്ചു.

വിദേശ വിദ്യാഭ്യാസ മേഖലകളിലെ വിദഗ്ധരായ വ്യക്തികള്‍ മാര്‍ഗനിര്‍ദേശം നല്‍കുന്ന കരിയര്‍ ഗൈഡ് ലൈന്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. പിഎംഎഫ് ഓസ്ട്രിയന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടിയും സെക്രട്ടറി ഷിന്‍ഡോസ് ജോസും ഫോക്കല്‍ പോയിന്റ് ആയി പ്രവര്‍ത്തിക്കുന്ന ഈ പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം 5, 6, 7 ഓഗസ്റ്റ് 2015ല്‍ തിരുവനന്തപുരത്ത് നടക്കുന്ന പിഎംഎഫ് ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ ഉണ്ടാകും.

വിയന്നയിലെ ഇന്ത്യാ ഗേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജോര്‍ജ് പടിക്കകുടി അധ്യക്ഷനായിരുന്നു. ഷിന്‍സോ അക്കര രിപ്പോര്ട്ടവതരിപ്പിച്ച യോഗത്തില്‍, പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ ഡയറക്ടര്‍), കുര്യന്‍ (യൂറോപ്പ്യന്‍ ചെയര്‍മാന്‍), ജോഷിമോന്‍ എറണാകേരില്‍ (യൂ. പ്രസിഡന്റ് ) , തോമസ്പാറുകണ്ണില്‍ (ഓസ്ട്രിയന്‍ ചെയര്‍മാന്‍), അബ്ദുള്‍ അസിസ് (വൈസ്. പ്രസി.), ജോളി തുരുത്തുമ്മേല്‍ (ജോ. സെക്രട്ടറി), സജിവന്‍ ആണ്ടിവിട് (ഖജാന്‍ജി) എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രസംഗിച്ചു. വിശദവിവരങ്ങള്‍ക്ക്: ജോര്‍ജ് പടിക്കക്കുടി 0043 699 172 822 17, ഷിന്‍സോ അക്കര 0043 699 143 212 34.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code