ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ജൂണ്‍ 26 മുതല്‍ 28 വരെ റ്റാമ്പ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ഫൊറോനായില്‍ വച്ച് പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു. ഷിക്കാഗോയ്ക്ക് പുറത്ത് വച്ച് ക്നാനായ റീജിയണ്‍ സംഘടിപ്പിച്ച രണ്ടാമത്തെ കോഴ്സായിരുന്നു ഇത്.
വിവാഹ ജീവിത്തിലേക്ക് പ്രവേശിക്കുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി മോണ്‍. തോമസ് മുളവനാല്‍, വെരി. റെവ. ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍, ഡോ. അജിമോള്‍ പുത്തെന്പുരയില്, ടോണി പുല്ലാപ്പള്ളില്‍, ജോണി തെക്കേപറമ്പില്‍, ബെന്നി കാഞ്ഞിരപ്പാറ, ഡോ. സിന്ധു സുനില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സാലി മച്ചാനിക്കല്‍, ജിമ്മി കളപ്പുര എന്നിവര്‍ ഈ ത്രിദ്വിന കോഴ്സിന്റെ ക്രമീകരണങ്ങള്‍ക്ക് നേത്യത്വം നല്കി.
ക്നാനായ റീജിയണിലെ അടുത്ത പ്രീമാര്യേജ് കോഴ്സ് ഒക്ടോബര്‍ 23 മുതല്‍ 25 വരെ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനാ!യ കത്തോലിക്കാ ഫൊറോനാ ദൈവായലത്തില് വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കയിലോ, നാട്ടിലോ വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്സുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കണമെന്ന് ക്നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു. ഈ കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പറിലോ,premarriage@knanayaregion.us എന്ന ഈമെയിലിലോ ബന്ധപ്പെടേണ്ടതാണ്.
Comments