Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിശ്വാസ സമൂഹം പ്രാര്‍ത്ഥനാ നിര്‍ഭരമായി; 31-മത് മാര്‍ത്തോമ്മാ കുടുംബ സംഗമത്തിന് തിരിതെളിഞ്ഞു.   - ബെന്നി പരിമണം

Picture

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ മുപ്പത്തി ഒന്നാമത് കുടുംബ സംഗമത്തിന് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം. കണക്ടിക്കട്ടിലെ സ്റ്റാംപ്‌ഫോര്‍ഡ് ഹില്‍ട്ടന്‍ ഹോട്ടലിന്റെ മീറ്റിംഗ് ഹാളില്‍ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കുടുംബ സമ്മേളനത്തിന് തിരിതെളിയിച്ചു. ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ കുടുംബങ്ങളുടെ കുടുംബമായ സഭയുടെ ദൗത്യം- മാനവീകതയുടെ പ്രത്യാശ എന്ന സമ്മേളന ചിന്താവിഷയത്തെ അധീകരിച്ചുള്ള പഠനങ്ങള്‍ നടക്കും. ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്‌ക്കോപ്പായുടെ മഹനീയ അധ്യക്ഷതയില്‍ നടന്ന ഉത്ഘാടന സമ്മേളനത്തിന് ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍  നിന്നുള്ള വൈദീകരും, അസംബ്ലി, കൗണ്‍സില്‍ അംഗങ്ങള്‍, ആത്മായ ആത്മായ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
നോര്‍ത്ത്-ഈസ്റ്റ് റീജിയന്‍ ആതിഥ്യമരുളുന്ന കുടുംബസംഗമത്തില്‍ ഏകദേശം 250ല്‍ പരം  കുടുംബങ്ങളില്‍ നിന്നായി 500 ല്‍ അധികം സഭാവിശ്വാസികള്‍ പങ്കെടുത്തു. വേദപഠനം, സംഗീതം പരിശീലനം, കുടുംബ ജീവിതത്തിന്റെ  വിവിധ മേഖലകളെക്കുറിച്ചുള്ള പഠന ക്ലാസ്സുകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസുകള്‍, ടാലന്റ് നൈറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിവസങ്ങളില്‍ നടക്കും. തികഞ്ഞ വാഗ്മിയും, വേദശാസ്ത്ര പണ്ഡിതനുമായ റവ.ഡോ.ഷാം.പി. തോമസ് പ്രധാന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. കൂടാതെ ഭദ്രാസനത്തില്‍ നിന്നുള്ള വൈദീകരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഉത്ഘാടനത്തോടനുബന്ധിച്ച്  ഗായകസംഘവും, യൂത്ത് ഗ്രൂപ്പും അവതരിപ്പിച്ച ഗാനങ്ങള്‍  ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. സമ്മേളനത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന കോണ്‍ഫ്രന്‍സ് കമ്മറ്റി വളരെ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യേശു ക്രിസ്തുവില്‍ അടിസ്ഥാനമിട്ട കുടുംബജീവിതത്തിനുടമകളായി മാറുവാന്‍ ഈ കുടുംബ സമ്മേളനം ഇടയായിതീരുമെന്ന പ്രത്യാശയും പ്രാര്‍ത്ഥനയും പങ്കെടുക്കുന്ന സഭാവിശ്വാസികള്‍ പങ്കുവെച്ചു. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ വിശ്വാസികളുടെ ഈ കുടുംബ കൂട്ടായ്മ ജൂലൈ 5ന് സമാപിക്കും.
 
ഭദ്രാസന മീഡിയ കമ്മറ്റിക്കുവേണ്ടി സക്കറിയകോശി അറിയിച്ചതാണിത്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code