Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എട്ടു മാസം പ്രായമുള്ള മലയാളി പെണ്‍കുഞ്ഞ് വാഹനാപകടത്തില്‍ മരിച്ചു

Picture

റിയാദ്: കാറിനു പിന്നില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ എട്ടു മാസം പ്രായമായ മലയാളി പെണ്‍കുഞ്ഞ് മരിച്ചു. ബുധനാഴ്ച രാവിലെ സുലൈമാനിയയില്‍ ഖുറൈസ് റോഡില്‍ ഗള്‍ഫ് ബ്രിഡ്ജിനു സമീപമാണ് അപകടമുണ്ടായത്.

ആലപ്പുഴ പുളിങ്കുന്ന് വെളിയനാട് സ്വദേശി കരിയില്‍ ജയ്‌സന്റെയും റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ സ്റ്റാഫ് നഴ്‌സ് ജോമോളുടെയും ഏക മകള്‍ ജോവന്‍ മരിയയാണ് മരിച്ചത്. അപകടത്തെതുടര്‍ന്ന് മലസിലെ മിലിറ്ററി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി വ്യാഴാഴ്ച പുലര്‍ച്ചെയാണു മരിച്ചത്.

റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായ ജയ്‌സണ്‍ ബുധനാഴ്ച ഭാര്യയെ ആശുപത്രിയില്‍ ഡ്യൂട്ടിക്കു വിട്ട ശേഷം മകളെ ഡേ കെയര്‍ സെന്ററിലാക്കുന്നതിനായി പോകും വഴിയാണ് അപകടം. അപകടത്തില്‍ ജയ്‌സനു തോളെല്ലിനു പരിക്കേറ്റു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനും ജയ്‌സനെ വിദഗ്ധ ചികിത്‌സക്കായി നാട്ടിലയയ്ക്കാനുമുള്ള തയാറെടുപ്പിലാണു ബന്ധുക്കള്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍ 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code