ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ലുഫ്ത്താന്‍സായും അവരുടെ തന്നെ എയര്‍ലൈനുകളായ ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, സ്വിസ് എയര്‍ എന്നിവ ഒക്ടോബര്‍ 01 മുതല്‍ പുതിയ താരിഫ് സിസ്റ്റം ഏര്‍പ്പെടുത്തുന്നു. യൂറോപ്പില്‍ വിലകുറച്ച് ഫ്ളൈറ്റുകള്‍ നടത്തുന്ന എയര്‍ലൈനുകളുമായി മത്സരിക്കാനാണ് ഈ പുതിയ ടിക്കറ്റ് വില സിസ്റ്റം അവതരിപ്പിക്കുന്നത്. ഈ പുതിയ താരിഫ് സിസ്റ്റം യൂറോപ്പിലെ ഫ്ളൈറ്റുകള്‍ക്ക് മാത്രമായിട്ടുള്ളതാണ്.
1. ലൈറ്റ് താരിഫ് - 89 യൂറോ റിട്ടേണ്‍ ടിക്കറ്റ് വില. ഈ ടിക്കറ്റ് യാത്രകള്‍ക്ക് 07 കിലോ ഹാന്‍ഡ് ബാഗേജ് മാത്രം കൊണ്ടു പോകാം. ടിക്കറ്റ് എടുത്തതിന് ശേഷം ഡെയിറ്റ് മാറ്റാന്‍ സാധിക്കുകയില്ല. അതുപോലെ ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് കിട്ടുകയില്ല.
2. ക്ലാസിക് താരിഫ് - 129 യൂറോ റിട്ടേണ്‍ ടിക്കറ്റ് വില. ഈ ടിക്കറ്റ് യാത്രകള്‍ക്ക് 23 കിലോ ചെക് ഇന്‍ ബാഗേജ്, 07 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം ഡെയിറ്റ് മാറ്റാന്‍ 65 യൂറോ കൊടുത്താല്‍ സാധിക്കും. അതു പോലെ സീറ്റ് നേരത്തെ ബുക്കു ചെയ്യാം. ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് കിട്ടുകയില്ല.
3. ഫ്ളെക്സ് താരിഫ് - 199 യൂറോ റിട്ടേണ്‍ ടിക്കറ്റ് വില. ഈ ടിക്കറ്റ് യാത്രകള്‍ക്ക് 23 കിലോ ചെക് ഇന്‍ ബാഗേജ്, 07 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം ഡെയിറ്റ് മാറ്റാന്‍ പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. അതു പോലെ സീറ്റ് നേരത്തെ ബുക്കു ചെയ്യാം. ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ ഒരു ചെറിയ ക്യാന്സലേഷന് ഫീസ് കഴിഞ്ഞുള്ള തുക റീഫണ്ട് കിട്ടും.
4. ബിസിനസ് താരിഫ് - 399 യൂറോ റിട്ടേണ്‍ ടിക്കറ്റ് വില. ഈ ടിക്കറ്റ് യാത്രകള്‍ക്ക് 23 കിലോയുടെ രണ്ട് ചെക് ഇന്‍ ബാഗേജ്, 07 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം ഡെയിറ്റ് മാറ്റാന്‍ പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. ഓണ്‍ ബോര്‍ഡ് ബിസിനസ് ക്ലാസ് ഭക്ഷണവും, എയര്‍പോര്‍ട്ട് ലോഞ്ചുകളും ഉപയോഗിക്കാം. നേരത്തെ ഫ്രീ ആയിട്ടുള്ള ഏത് സീറ്റും ബുക്കു ചെയ്യാം. ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്സലേഷന് ഫീസ് നല്‍കേണ്ടതില്ല.
Comments