Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Picture


മെല്‍ബണ്‍: പുതിയ തലമുറയ്ക്കു ധാരാളം സ്വപ്നങ്ങള്‍ നല്‍കിയ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനു മെല്‍ബണില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ മലയാളിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 29നു (ബുധന്‍) വൈകുന്നേരം ആറിന് ക്ലാരിണ്‍ഡായിലെ 31, ാലഹമഹലിരമ കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ചീഫ് എഡിറ്റര്‍ തിരുവല്ലം ഭാസി അധ്യക്ഷത വഹിക്കും. മെല്‍ബണിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടന പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ മെല്‍ബണിലെ വിവിധ സംഘടന ഭാരവാഹികളായ ജോസഫ് പീറ്റര്‍, ഹൈനസ് ബിനോയി, ബോബന്‍ പൂഴിക്കുന്നേല്‍ (ഒഐസിസി ഓസ്‌ട്രേലിയ), സെബാസ്റ്റ്യന്‍ ജയ്ക്കബ്, ഷാജന്‍ ജോര്‍ജ്, റെജി ജേക്കബ് (ഗ്ലോബല്‍ മലയാളി കൗണ്‍സില്‍), റെജി പാറയ്ക്കന്‍, അലക്‌സ് കുന്നത്ത്, തോമസ് വാതപള്ളി, കിഷോര്‍ ജോജി (പ്രവാസി കേരള കോണ്‍ഗ്രസ്), സജി മുണ്ടയ്ക്കല്‍, പ്രതീഷ് മാര്‍ട്ടിന്‍, പി.പി. ഗോപകുമാര്‍ (മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ), രവി കല്ലുങ്കല്‍, ഡോസ് പീറ്റര്‍ (ബെറിക് അയല്‍ക്കൂട്ടം) ജോണി മറ്റം (കെസി മലയാളി), കൊച്ചുമോന്‍ ഓരത്ത് (മലയാളി ഫെഡറേഷന്‍) എന്നിവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍ 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code