Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഒഐസിസി (യുകെ) നോര്‍ത്ത് വെസ്റ്റ് റീജണല്‍ കമ്മിറ്റി അനുശോചിച്ചു

Picture

 മാഞ്ചസ്റ്റര്‍: മുന്‍ ഇന്ത്യന്‍ പ്രസിഡന്റും ഭാരതരത്‌നം ജേതാവുംയിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഒഐസിസി (യുകെ) നോര്‍ത്ത് വെസ്റ്റ് റീജണല്‍ കമ്മിറ്റി അനുശോചിച്ചു.

ആധുനിക ഇന്ത്യയുടെ ശില്പികളില്‍ പ്രമുഖനും സ്വതന്ത്ര ഭാരതത്തെ ലോക ശക്തികള്‍ക്കു മുമ്പില്‍ കൊണെ്ടത്തിച്ച കര്‍മനിരതനായ നേതാവുമായിരുന്നു ഡോ. അബ്ദുള്‍ കലാം എന്നു യോഗം വിലയിരുത്തി. ഇരുപതു വര്‍ഷക്കാലത്തോളം തുമ്പ സ്‌പേസ് സെന്ററില്‍ സേവനമനുഷ്ഠിച്ച ഡോ. കലാം കേരളത്തിന്റെ സര്‍വോന്മുഖമായ വികസനത്തിനായി ഒരു പിടി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കേരളത്തെ സ്‌നേഹിച്ച മഹത് വ്യക്തി ആയിരുന്നു. അവസാന ശ്വാസത്തോളം പ്രതിഫലേച്ഛ കൂടാതെ നിരന്തരം ഇന്ത്യയിലെ കുട്ടികളോടും യുവാക്കളോടും സംവദിക്കുകയും ഇന്ത്യയുടെ വികസനം മാത്രം ലക്ഷ്യമാക്കി സേവനം ചെയ്ത കര്‍മോന്മുഖനായ രാജ്യസ്‌നേഹി ആയിരുന്നു അബ്ദുള്‍ കാലം എന്നു യോഗം അനുസ്മരിച്ചു.

യോഗത്തില്‍ ഒഐസിസി (യുകെ) നോര്‍ത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് അഡ്വ. റെന്‍സന്‍ തുടിയംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. പോള്‍സണ്‍ തോട്ടപ്പള്ളി, പുഷ്പരാജ് വയനാട്, ഷിജോ വര്‍ഗീസ്, തോമസുകുട്ടി ഫ്രാന്‍സിസ്, ബേബി പി. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code