ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രശസ്തമായ ഹൂസ്റ്റണ്‍ ഹെഡേക്ക് ക്ലിനിക് ഡയറക്ടര്‍ ആയിരുന്ന ഡോ. നൈനാന് മാത്യു (78) നിര്യാതനായി.
മല്ലപ്പള്ളി തേരടപ്പുഴ കുടുംബാംഗമാണ്. ബെയ്ലര് കോളജ് ഓഫ് മെഡിസിന് പ്രൊഫസറായിരുന്ന ഇദ്ദേഹം നിരവധി അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളതും, ടൈം, ജാമ, ലാന്‍സെറ്റ് ന്യൂറോളജി എന്നീ മാസികളില് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
ഭാര്യ: സുശീല. മാര്‍ത്തോമാ സഭ സീനിയര്‍ വൈദീകനായിരുന്ന റവ.ഡോ. സി.ഇ. ഏബ്രഹാമിന്റെ (സെറാംപൂര്‍ യൂണിവേഴ്സിറ്റി) പുത്രിയാണ്.
മക്കള്‍: റീത്ത, ഡോ. സഞ്ജയ്, വിജയ്. മരുമക്കള്‍: പോള്‍. ഡെസ്സി, ഷാര്‍ലറ്റ്. കൊച്ചുമക്കള്‍: റെയ്ച്ചല്‍, മാത്യു, ജോണ്‍, ലിയോണ്‍, സോഫിയ, സ്റ്റീഫന്‍.
സംസ്കാരം ഹൂസ്റ്റണില്‍ നടത്തും.
Comments