എലന്‍ വില്ല: ന്യൂയോര്‍ക്കില്‍ വച്ച് നടത്തിയ ഈവര്‍ഷത്തെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പ്രകാശനം ചെയ്ത സുവനീറിലേക്ക് ഏറ്റവും കൂടുതല്‍ പരസ്യം ലഭിച്ച അഞ്ച് പള്ളികളുടെ പട്ടികയില്‍ യോങ്കേഴ്സ് സെന്റ് തോമസ് ഇടവക സ്ഥാനം പിടിച്ചു. സുവനീറിലേക്ക് ഏറ്റവുംകൂടുതല്‍ പരസ്യം ശേഖരിച്ച ഈ ഇടവകയിലെ സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി അംഗം കര്യാക്കോസ് തര്യന് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജൂലൈ 19-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് തിരുമേനി പള്ളിക്കുള്ള ട്രോഫി വികാരി വെരി. റവ. ചെറിയാന് നീലങ്കാവിലിനു കൈമാറി.
സെക്രട്ടറി തോമസ് മാത്യു, ട്രഷറര്‍ ജോണ്‍ ഐസക്ക്, ഭദ്രാസന കൗണ്‍സില്‍ അംഗം എം.എം. ഏബ്രഹ, ഭദ്രാസന കൗണ്‍സില്‍ അംഗവും സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി അംഗവുമായ കുര്യാക്കോസ് തര്യന് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഭക്തിപുരസരം ഏറ്റുവാങ്ങി.
ഇടവക കരസ്ഥമാക്കിയ ഈ സമ്മാനത്തിന് മെത്രാപ്പോലീത്തതയും വികാരിയും പ്രത്യേകം അഭിനന്ദിച്ചു. പരസ്യങ്ങള്‍ നല്കി സഹായിച്ച എല്ലാവര്ക്കും കുര്യാക്കോസ് തര്യന് നന്ദി അറിയിക്കുകയും തുടര്‍ന്നും ഇവരുടെ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
Comments