ടൊറന്റോ: ഗൃഹാതുരത്വമുണര്‍ത്തി സെന്റ് തോമസ് സീറോ മലബാര്‍ മിഷന് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. ചെണ്ടമേളത്തിന്റേയും ബാന്റ് മേളത്തിന്റേയും അകമ്പടിയോടെ മിസ്സിസാഗാ ഫാ. മൈക്ക് ഗോയറ്റ്സ് സ്കൂളില്‍ പ്രദക്ഷിണവും ലദീഞ്ഞും നടത്തി.
ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോയ്സണ്‍ ജോര്‍ജ് പൊറ്റയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ.ഡോ. ജോസ് കല്ലുവേലില്‍ സഹകാര്‍മികനായിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. തോമസ് വാലുമ്മേല്‍ തിരുനാള്‍ സന്ദേശം നല്കി.
വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഡോ. സാബു ജോര്‍ജും, ഡോ. സാറാമ്മ ജോര്‍ജുമായിരുന്നു പ്രസുദേന്തികള്‍. കൈക്കാരന്മാരായ ടോമി കോക്കാട്ട്, സുരേഷ് തോമസ്, കള്‍ച്ചറല്‍ ആനിമേറ്റര്‍ ചെറിയാന് തോമസ് മണത്തറ എന്നിവര്‍ നേതൃത്വം നല്കി. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
Comments