Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എ.ജി.ഐ.എഫ്‌.എന്‍.എ കോണ്‍ഫ്രന്‍സ്‌ സമാപിച്ചു   - സാബു മത്തായി

Picture

ഷിക്കാഗോ: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യ ഫെല്ലോഷിപ്പ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പത്തൊമ്പതാമത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ അനേകം ദൈവജനങ്ങളുടെ പ്രാര്‍ത്ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ സമാപിച്ചു. ജൂലൈ 16 മുതല്‍ 19 വരെ ഷിക്കാഗോയിലെ ലംബാര്‍ഡിലുള്ള വെസ്റ്റിന്‍ ഹോട്ടല്‍ അമേരിക്കയിലും കാനഡയിലുമുള്ള വിശ്വാസികളുടെ ആത്മീയസംഗമവേദിയായി.

വളരെ പ്രതീക്ഷയോടും അധികം പ്രാര്‍ത്ഥനയോടുംകൂടി കാത്തിരുന്ന കോണ്‍ഫറന്‍സ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ പാസ്റ്റര്‍ സാജന്‍ ജോര്‍ജ്‌ പ്രാര്‍ത്ഥിച്ച്‌ യോഗം ആരംഭിച്ചു. കോണ്‍ഫറന്‍സ്‌ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ്‌ കെ. സ്റ്റീഫന്‍സണ്‍ സ്വാഗതപ്രസംഗവും ഉദ്‌ഘാടനവും നിര്‍വഹിച്ച്‌ മഹാസംഗമത്തിന്‌ തുടക്കംകുറിച്ചു.

തുടര്‍ന്ന്‌ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആത്മസന്തോഷത്തിന്റേയും അനുഗ്രഹമാരിയുടേയും ദിനങ്ങളായി മാറി. മുഖ്യപ്രാസംഗികരായ റവ. ആള്‍ട്ടണ്‍ ഗ്യാരിസണ്‍, റവ ഫിലിപ്പ്‌ നൈഡര്‍, റവ. റാന്‍ഡി റൂയിസ്‌, റവ. വി.ജെ. സാംകുട്ടി, റവ. റെയ്‌സണ്‍ തോമസ്‌, റവ. സാം കുമരകം, പാസ്റ്റര്‍ സാമച്ചന്‍, ഡോ. ശാലിനി പള്ളില്‍ എന്നിവര്‍ 'ക്രിസ്‌തുവേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ' എന്ന ആപ്‌തവാക്യത്തെ അടിസ്ഥാനമാക്കി ദൈവവചനം ശക്തിയായി പ്രഘോഷിച്ചു.

അതിനു പുറമെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള യോഗങ്ങള്‍, മാര്യേജ്‌ സെമിനാറുകള്‍, ആരോഗ്യപരിരക്ഷണ ക്ലാസുകള്‍, സ്‌പോര്‍ട്‌സ്‌ ദിനം, റിട്ടയേര്‍ഡ്‌ നേഴ്‌സുമാരെ ആദരിക്കല്‍, നാല്‍പ്പതില്‍പ്പരം വര്‍ഷം കര്‍തൃസേവയില്‍ അധ്വാനിക്കുന്ന ദൈവദാസന്മാരെ ആദരിക്കല്‍, കാത്തിരിപ്പ്‌ യോഗങ്ങള്‍, ഉണര്‍വ്‌ യോഗങ്ങള്‍ എന്നിങ്ങനെ വിവിധയിനം പരിപാടികള്‍ അനുഗ്രഹമായി നടത്തപ്പെട്ടു.

സുപ്രസിദ്ധ ഗാനസംവിധായകന്‍ സുനില്‍ സോളമന്‍, അനുഗ്രഹീത ഗായകന്‍ ഇമ്മാനുവേല്‍ ഹെന്റി എന്നിവുടെ നേതൃത്വത്തില്‍ ആത്മചൈതന്യത്തിന്റെ നിറവില്‍ ഗാനശുശ്രൂഷ നിര്‍വഹിക്കുകയും പ്രത്യേകം തയാറാക്കിയ സംഗീതവിരുന്ന്‌ ഏവര്‍ക്കും അനുഗ്രഹമായും തീര്‍ന്നു.

19-ന്‌ ഞായറാഴ്‌ച 9 മണിക്ക്‌ ആരംഭിച്ച സഭായോഗത്തില്‍ റവ റെയ്‌സണ്‍ തോമസ്‌ മുഖ്യസന്ദേശം നല്‍കുകയും പാസ്റ്റര്‍ ജോര്‍ജ്‌ കെ. സ്‌റ്റീഫന്‍സണിന്റെ നേതൃത്വത്തില്‍ കര്‍തൃമേശ ശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്‌തു. പാസ്റ്റര്‍ കെ.പി. ടൈറ്റസിന്റെ പ്രാര്‍ത്ഥനാശീര്‍വാദത്തോടെ പത്തൊമ്പതാമത്‌ എ.ജി.ഐ.എഫ്‌.എന്‍.എ നാഷണല്‍ കോണ്‍ഫറന്‍സ്‌ പര്യവസാനിച്ചു. നാഷണല്‍ സെക്രട്ടറി ഫിലിപ്പ്‌ ദാനിയേല്‍, നാഷണല്‍ ട്രഷറര്‍ സാബു യോഹന്നാന്‍, ലോക്കല്‍ സെക്രട്ടറി രാജന്‍ ഏബ്രഹാം എന്നിവര്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ നന്ദി അറിയിച്ചു.

ഷിക്കാഗോ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള സഭാ-സംഘടനാ ഭേദമെന്യേ എല്ലാ ദൈവജനങ്ങളും ഈ ആത്മീയ സംഗമത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, പ്രവര്‍ത്തിക്കുകയും ആത്മാര്‍ത്ഥമായി സഹകരിക്കുകയും ചെയ്‌തു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code