ഫ്രാങ്ക്ഫര്‍ട്ട്: മൊബൈല്‍ ഫോണിലെ ക്യാമറ മുന്‍ക്യാമറയായും, പിന്‍ക്യാമറാ ആയും ഉപയോഗിക്കാവുന്ന നൂതനവിദ്യയുമായാണ് വാവേയുടെ പുതിയ ഫോണ്‍ 7 ഐ. മിക്ക സ്മാര്‍ട്ഫോണുകളിലും പിന്‍ക്യാമറ മികച്ചതായിരിക്കും. എന്നാല്‍ മുന്‍ക്യാമറയുടെ കാര്യം വരുമ്പോള്‍ പിക്സല്‍ ശേഷിയും ലെന്‍സ് മികവും കുറവാണ്. മിക്ക ഫോണുകളിലും മുന്‍ക്യാമറയ്ക്ക് എല്‍.ഇ.ഡി. ഫ് ളാഷ് ഉണ്ടാകില്ല. നല്ല സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നവരെ ഇത് നിരാശരാക്കും.
ഈ പ്രശ്നത്തിനൊരു പരിഹാരവുമായാണ് ചൈനീസ് ടെലികോം കമ്പനിയായ വാവേ മാര്‍ക്കറ്റില്‍ എത്തിയിരിക്കുന്നത്. പിന്‍ക്യാമറ തന്നെ മുന്ക്യാമറയായി ഉപയോഗിക്കാവുന്ന പുത്തന്‍ വിദ്യ വാവേ പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. വാവേ ഏറ്റവുമൊടുവില്‍
പുറത്തിറക്കിയ സ്മാര്‍ട്ഫോണ്‍ മോഡലായ 'ഓണര്‍ 7ഐ' ഇത്തരമൊരു ക്യാമറാ ആണ്.
'ഫ്ളിപ്അപ് ക്യാമറ മൊഡ്യൂള്‍' എന്നാണ് ഈ സാങ്കേതികവിദ്യയ്ക്ക് വാവേ നല്‍കിയിരിക്കുന്ന പേര്. ഫോണിന്റെ പിന്‍ഭാഗത്തുള്ള ക്യാമറ യൂണിറ്റ് ഉയര്‍ത്തിയെടുത്ത്
തിരിച്ചുവെച്ചാല്‍ അത് മുന്‍ക്യാമറ പോലെ പ്രവര്‍ത്തിക്കും. 180 ഡിഗ്രി ആംഗിളില്‍ തിരിയുന്ന ഈ ക്യാമറ യൂണിറ്റ് ഉപയോഗിച്ച് സെല്‍ഫിക്ക് പുറമെ വ്യത്യസ്തമായ പല രീതികളിലും ചിത്രമെടുക്കാന്‍ സാധിക്കും. ഓട്ടോഫോക്കസും, ഡ്യുവല്‍ എല്‍.ഇ.ഡി. ഫ്ളാഷുമുള്ള 13 മെഗാപിക്സല്‍ ക്യാമറയാണ് ഈ ഫോണിലുള്ളത്. റൊട്ടേറ്റിങ് ലെന്‍സ്, ജിയോടാഗിങ്, ടച്ച് ഫോക്കസ് തുടങ്ങിയ സംവിധാനങ്ങളുും ഉള്ളതാണ് ഈ
ക്യാമറാ.
ക്യാമറ മുന്നോട്ടും പിന്നോട്ടും തിരിച്ചു കളിച്ച് കേടാകുമെന്ന സംശയം വേണ്ട. അതിശക്തമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ഈ മൊബൈല്‍ ക്യമറാ നിര്‍മിച്ചതെന്ന് വാവേ പറയുന്നു. ദിവസേനെ 132 തവണ വീതം ഈ ക്യാമറ മൊഡ്യൂള്‍ മുന്നോട്ടും
പിന്നോട്ടും തിരിച്ചാലും രണ്ടു വര്‍ഷത്തേക്ക് അതിന് ഒരു തകരാറും സംഭവിക്കില്ലെന്ന് വാവേ ഉറപ്പുനല്‍കുന്നു. ഫോണിന്റെ പിന്‍ഭാഗത്തുള്ള ക്യാമറ യൂണിറ്റ് ഉയര്‍ത്തിയെടുത്ത്
തിരിച്ചുവെച്ചാല്‍ അത് മുന്‍ക്യാമറ പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഓണര്‍ 7ഐയിലുള്ളത് തിരിയും ക്യാമറയ്ക്ക് പുറമെ ഫോണിന്റെ ഒരു വശത്ത് ഫിംഗര്‍ പ്രിന്റര്‍ സ്കാനര്‍
സ്ഥാപിച്ചുകൊണ്ടും വാവേ വ്യത്യസ്തത സൃഷ്ടിച്ചിട്ടുണ്ട്. ഐഫോണ്‍ 6, സാംസങ് ഗാലക്സി എസ്6 തുടങ്ങിയ മുന്‍നിര സ്മാര്‍ട്ഫോണ്‍ മോഡലുകളിലെല്ലാം ഫിംഗര്‍ പ്രിന്റ്
സ്കാനറുണ്ടെങ്കിലും അതൊക്കെ ഹോം സ്ക്രീനിലാണ്. വശങ്ങളില് ഫിംഗര്‍ പ്രിന്റ്സ് കാനറുള്ള ആദ്യത്തെ സ്മാര്‍ട്ഫോണ്‍ മോഡലായിരിക്കും ഹോണര്‍ 7ഐ.
5.2 ഇഞ്ച് വലിപ്പമുളള ഫുള്‍എച്ച്.ഡി. എല്‍.സി.ഡി. ഡിസ്പ്ലേയാണ് ഫോണിലുളളത്. റിസൊല്യൂഷന്‍ 1920ത1080 പിക്സല്‍. ക്വാല്‍കോമിന്റെ 64 ബിറ്റ് ഒക്ടാകോര്‍ പ്രൊസസര്‍, മൂന്ന് ജി.ബി. റാം, 32 ജി.ബി. ഇന്‍ബില്‍ട്ട് സ്റ്റോറേജ് എന്നിവയാണ് ഓണര്‍ 7ഐയുടെ ഹാര്ഡ്വേര് സ്പെസിഫിക്കേഷന്‍. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനിലോടുന്ന ഫോണില്‍ വാവേയുടെ സ്വന്തം 'ഇമോഷന്' യൂസര്‍ ഇന്റര്‍ഫേസുമുണ്ട്. 3100 എം.എ.എച്ച്. ബാറ്ററി ഫോണിന് വേണ്ട ഊര്‍ജം പകരുന്നു. യൂറോപ്പില്‍ ഈ മൊബൈല്‍ ഫോണ്‍ വില്പന ആഗസ്റ്റ് 27 മുതല്‍ തുടങ്ങും.
Comments