Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എത്തിയാദ് എയര്‍വെയ്‌സ് പുതിയ താരിഫ്-ടിക്കറ്റ് സിസ്റ്റം ഏര്‍പ്പെടുത്തുന്നു   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ. എയര്‍ലൈന്‍സായ എത്തിയാദ് എയര്‍വെയ്‌സ് സെപ്റ്റംബര്‍ 14 മുതല്‍ പുതിയ താരിഫ്-ടിക്കറ്റ് സിസ്റ്റം ഏര്‍പ്പെടുത്തുന്നു.  ലോകമൊട്ടാകെയുള്ള എത്തിയാദ് എയര്‍വെയ്‌സ് ഫ്‌ളൈറ്റുകള്‍ക്ക് ഈ പുതിയ താരിഫ്-ടിക്കറ്റ് സിസ്റ്റം ബാധകമാണ്. പുതിയ താരിഫ്-ടിക്കറ്റ് സിസ്റ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.  പ്രവാസി യാത്രക്കാക്ക് എക്കോണമി ക്ലാസ്
താരഫില്‍ ഗസ്റ്റ് ഗ്രെയിറ്റ് താരിഫും, ബിസിനസ് ക്ലാസില്‍ ഗസ്റ്റ് ഗ്രെയിറ്റ് താരിഫും, ഫസ്റ്റ് ക്ലാസില്‍ ഗസ്റ്റ് സീറ്റ് താരിഫും ആണ് സാധാരണ ഉപയോഗിക്കുന്നത്.

എക്കോണമി ക്ലാസ് താരഫുകള്‍:

1. ബ്രെക്കിംങ് ഡീല്‍: ഈ ടിക്കറ്റ് നിരക്കില്‍ 23 കിലോ ചെക്ക്ഇന്‍ ബാഗേജ് ,കൂടാതെ  07 കിലോ ഹാന്‍ഡ് ബാഗേജ് കൊണ്ടു പോകാം. ഇരുപത്തിഅഞ്ച് ശതമാനം മൈലേജ് ലഭിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം ഡെയിറ്റ് മാറ്റാന്‍ സാധിക്കുകയില്ല. അതുപോലെ ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് കിട്ടുകയില്ല.

2. സേവര്‍ താരിഫ് - ഈ ടിക്കറ്റ് യാത്രകള്‍ക്ക് 23 കിലോ ചെക് ഇന്‍ ബാഗേജ്, 07 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. അമ്പത് ശതമാനംമൈലേജ് ലഭിക്കും.

ടിക്കറ്റ് എടുത്തതിന് ശേഷം ഡെയിറ്റ് മാറ്റാന്‍ ഫീസ് നല്‍കണം. ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് കിട്ടുകയില്ല.

3. വാല} താരിഫ് - ഈ താരിഫ് യാത്രകള്‍ക്ക് 23 കിലോ വീതമുള്ള രണ്ട് കിലോ ചെക് ഇന്‍ ബാഗേജ്, 07 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. എഴുപത്തഞ്ച് ശതമാനം മൈലേജ് ലഭിക്കും. ടിക്കറ്റ് എടുത്തതിന് ശേഷം ഡെയിറ്റ് മാറ്റാന്‍ പ്രത്യേക ഫീസ് നല്‍കണം, ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്‍സലേഷന്‍ ഫീസ് കഴിഞ്ഞുള്ള തുക റീഫണ്ട് കിട്ടും.

4. ഫ്രീഡം താരിഫ് - ഈ നിരക്ക് യാത്രകള്‍ക്ക് 23 കിലോ വീതമുള്ള രണ്ട് കിലോ ചെക് ഇന്‍ ബാഗേജ്, 07 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. നൂറ് ശതമാനം മൈലേജ് ലഭിക്കും ടിക്കറ്റ് എടുത്തതിന് ശേഷം ഡെയിറ്റ് മാറ്റാന്‍ പ്രത്യേക ഫീസ് നല്‍കേണ്ട.

ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്‍സലേഷന്‍ ഫീസ് ഇല്ലാതെ റീഫണ്ട് കിട്ടും.

5. ഗസ്റ്റ് ഗ്രെയിറ്റ് താരിഫ് - ഈ നിരക്ക് യാത്രകള്‍ക്ക് 23 കിലോ വീതമുള്ള രണ്ട് കിലോ ചെക് ഇന്‍ ബാഗേജ്, 07 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും.

യാത്രകള്‍ക്ക് മൈലേജ് ലഭിക്കുകയില്ല.  ടിക്കറ്റ് എടുത്തതിന് ശേഷം ഒരു പ്രാവശ്യം ഡെയിറ്റ് മാറ്റാന്‍ പ്രത്യേക ഫീസ് നല്‍കേണ്ട. ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്‍സലേഷന്‍ ഫീസ് നല്‍കണം.

ബിസിനസ് താരിഫുകള്‍

1. ബ്രെക്കിംങ് ഡീല്‍: ഈ നിരക്ക് യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് 115 ശതമാനം മൈലേജ് ലഭിക്കും.  ടിക്കറ്റ് എടുത്തതിന് ശേഷം ഡെയിറ്റ് മാറ്റാന്‍
സാധിക്കുകയില്ല, ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് കിട്ടുകയില്ല.

2. സേവര്‍ താരിഫ് - ഈ താരിഫ് യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് 130 ശതമാനം മൈലേജ് ലഭിക്കും.  ടിക്കറ്റ് എടുത്തതിന് ശേഷം  ഡെയിറ്റ് മാറ്റാന്‍ ഫീസ് നല്‍കണം. ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് ഫീസ് നല്‍കണം.

3. ഫ്രീഡം താരിഫ് - ഈ ടിക്കറ്റ് യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് 175 ശതമാനം മൈലേജ് ലഭിക്കും.  ടിക്കറ്റ് എടുത്തതിന് ശേഷം  ഡെയിറ്റ് മാറ്റാന്‍ ഫീസ് നല്‍കേണ്ട, അതുപോലെ ബുക്കിംങ്ങ് ഫ്രീ ആയി ക്യാന്‍സല്‍ ചെയ്യാം.

4. ഗസ്റ്റ് ഡീല്‍ താരിഫ് - ഈ ടിക്കറ്റ് യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക്  മൈലേജ് ലഭിക്കുകയില്ല.  ടിക്കറ്റ് എടുത്തതിന് ശേഷം ഒരു പ്രാവശ്യം ഡെയിറ്റ് മാറ്റാന്‍ ഫീസ് നല്‍കേണ്ട, അതുപോലെ ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്യുന്നതിന് ഫീസ് നല്‍കണം. ഫസ്റ്റ് ക്ലാസ് താരിഫുകള്‍

1. ഫ്രീഡം താരിഫ് - ഈ താരിഫിലുള്ള യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് 250 ശതമാനം മൈലേജ് ലഭിക്കും.  ടിക്കറ്റ് എടുത്തതിന് ശേഷം  ഡെയിറ്റ് മാറ്റാന്‍ ഫീസ് നല്‍കേണ്ട, അതുപോലെ ബുക്കിംങ്ങ് ഫ്രീ ആയി ക്യാന്‍സല്‍ ചെയ്യാം.

2. ഗസ്റ്റ് സീറ്റ് താരിഫ് - ഈ ടിക്കറ്റ് യാത്രകള്‍ക്ക് 32 കിലോ വീതമുള്ള രണ്ട് ചെക്ക് ഇന്‍ ബാഗേജ്, 12 കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. യാത്രകള്‍ക്ക് മൈലേജ് ലഭിക്കുകയില്ല. ടിക്കറ്റ് എടുത്തതിന് ശേഷം  ഡെയിറ്റ് മാറ്റാന്‍ ഫീസ് നല്‍കണം, അതുപോലെ ബുക്കിംങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ ഫീസ് നല്‍കണം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code