Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാവേലി മന്നന്‌ കൊളംബസില്‍ വരവേല്‍പ്‌

Picture

ഒഹായോ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പൊന്നോണം കൊളംബസ്‌ സീറോ മലബാര്‍ മിഷനില്‍ കേരളത്തനിമയോടുകൂടി ആഘോഷിച്ചു. മാവേലി മന്നനെ ശിങ്കാരിമേളത്തിന്റെ താളമേളങ്ങളോടെ ഏതിരേറ്റു. മാവേലി ഓണാശംസകള്‍ നേരുകയും ഓണസമ്മാനങ്ങള്‍ എല്ലാ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യുകയും ചെയ്‌തു.

മലയാളി മങ്കമാരുടെ തിരുവാതിരകളിയും, കൊളംബസ്‌ യൂത്തിന്റെ മാപ്പിളപ്പാട്ടിന്റെ നൃത്തച്ചുവടും, കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാവിരുന്നും ഓണസന്ധ്യയ്‌ക്ക്‌ നിറപ്പകിട്ടേകി.

ജോജോ, ജിന്‍സണ്‍, ഷിംഷ, ഐറിന്‍, അരിണ്‍, അബ്രഹാം, സെറീന എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്കും, ഓണസദ്യയ്‌ക്കും നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ പോള്‍ തുണ്ടത്തില്‍ സ്വാഗതവും, ഡയറക്‌ടര്‍ ഫാ. ജോ പാച്ചേരില്‍ സി.എം.ഐ മുഖ്യപ്രഭാഷണവും, ഗ്രീന പള്ളിത്താനം നന്ദിയും രേഖപ്പെടുത്തി. പി.ആര്‍.ഒ കിരണ്‍ എലിവിങ്കല്‍ അറിയിച്ചതാണിത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code