Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണില്‍ കെസ്റ്റര്‍ ലൈവ് 2015 സംഗീതനിശ ഒക്ടോബര്‍ 4ന് ഒരുക്കങ്ങള്‍ ആരംഭിച്ചു.   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍ : ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ക്രിസ്തീയ സംഗീത ലോകത്തെ അതുല്യ പ്രതിഭയായി മാറിയ കെസ്റ്റര്‍, കെസ്റ്റര്‍ ലൈവ് 2015 ഷോയുമായി തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്നു.
 
ഈ അനുഗ്രഹീത ഗായകന്റെ സംഗീതം ആസ്വദിയ്ക്കുവാന്‍ ഹൂസ്റ്റന്‍ നിവാസികള്‍ക്കും അവസരമൊരുക്കുകയാണ് ഹൂസ്റ്റണിലെ സംഗീതപ്രേമികള്‍. എം.എം. എന്റര്‍ടെയിന്റ്‌മെന്റും റെഡിമെര്‍ കിംഗ്ഡവും സംയുക്തമായി അവതരിപ്പിയ്ക്കുന്ന ഈ സംഗീതനിശയുടെ ടിക്കറ്റ് വിതരണം ഹൂസ്റ്റണില്‍ കിക്ക് ഓഫ് ചെയ്തു. ആഗസ്റ്റ് 27ന് പാം ഇന്ത്യാ റെസ്റ്റോറന്റില്‍ വച്ച് കൂടിയ പ്രത്യേക ചടങ്ങില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജ്ഞു മാത്യു മോഡേണ്‍ ഓപ്റ്റിക്കല്‍സ് ഡയറകടര്‍ ഏലിയാസര്‍ ചാക്കോയ്ക്ക് ആദ്യ ടിക്കറ്റ് നല്‍കി കിക്ക് ഓഫ് നിര്‍വ്വഹിച്ചു. പ്രോഗ്രാം കമ്മറ്റി അംഗങ്ങളും സഹപ്രവര്‍ത്തകരും സന്നിഹിതരായി ഈ പരിപാടിയുടെ വന്‍വിജയത്തിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.
 
ആദ്യമായി അമേരിക്കയിലെത്തുന്ന കെസ്റ്റര്‍ എന്ന ക്രിസ്തീയ ഗാനഗന്ധര്‍വര്‍ മലയാളി ക്രൈസ്തവ മനസുകളില്‍ ഏറെ സ്ഥാനം പിടിച്ച ഗായകനാണ്. അദ്ദേഹത്തോടൊപ്പം പ്രശ്‌സ്ത ഗായരായ ബിനോയ് ചാക്കോ, സിസിലി ഏബ്രഹാം എന്നിവരും സംഗീത സംവിധായകന്‍ സുനില്‍ സോളമനും ലൈവ് ഓര്‍ക്കസ്ട്രായോടൊപ്പം അണിനിരക്കുന്നു.
 
ഒക്ടോബര്‍ 4ന് ഞായറാഴ്ച വൈകീട്ട് 6മണിയ്ക്ക് സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ സെന്ററില്‍ വച്ച് നടക്കുന്ന ഈ അനശ്വര സംഗീതനിശ ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിയ്ക്കുന്ന ഒരു അനുഗ്രഹീത ആത്മീയ അനുഭവമായി മാറുമെന്ന് സംഘാടകര്‍ വിശ്വസിയ്ക്കുന്നു.
ഈ പരിപാടിയില്‍ നിന്നും ലഭിയ്ക്കുന്ന ഫണ്ടിന്റെ ഒരു വിഹിതം റാന്നിയുടെ കിഴക്കന്‍ മേഖലയിലുള്ള ആദിവാസി കുട്ടികളുടെ പഠനത്തിനായി വിനിയോഗിയ്ക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടേണ്ട നമ്പറുകള്‍:
റോയി ജോര്‍ജ്ജ്- 832 642 5607
ജോസഫ് വര്‍ഗീസ്- 832 605 6715
ഫിന്നി രാജു -832 646-9078
www.redeemerkingdom.com ല്‍ നിന്നും ടിക്കറ്റ് ലഭ്യമാവുന്നതാണ്.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code