ന്യു യോര്‍ക്ക്: വെസ്ലി ഹിത്സിലുള്ള റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്സെപ്റ്റംബര് 11,12,13 തീയതികളില്‍ ഭക്തിപുരസരം ആഘോഷിക്കും.
സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് കൊടിയേറ്റ് ബ്രോങ്ക്സ് സെന്റ് തോമസ് ഫൊറോന ചര്‍ച്ച് വികാരി വെരി. റവ. ഫാ. ജോസ് കണ്ടത്തിക്കുടി നിര്‍വഹിക്കും. തുടര്‍ന്നു ആഘോഷമായ വി. കുര്‍ബാനക്കു ക്വീന്‍സ് സെന്റ് മേരീസ് പള്ളി വികാരി ഫാ. ലിഗോറി ജോണ്‍സ് കാര്‍മ്മികത്വം വഹിക്കും.
ശനിയാഴ്ച വൈകിട്ട് 7 മണിക്ക്ആഘോഷമായ വി. കുര്‍ബാനക്കു കാര്‍മ്മികത്വം വഹിക്കുന്നത് റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചര്‍ച്ച് വികാരി ഫാ. റെനി കട്ടേല്‍
ഞായറാഴ്ച വൈകിട്ട് 4-നു ആഘോഷമായ വി. കുര്‍ബാനയും വചന സന്ദേശവും: ഫാ. ജോര്‍ജ് മാളിയേക്കല്‍ (ടാമ്പാ, ഫ്ളോറിഡ സെന്റ് ജോസഫ് ചര്‍ച്ച് വികാരി)
ആദ്യ ദിനത്തിലെ പ്രസുദേന്തി സെന്റ് മേരീസ് വാര്‍ഡ് ആണു. രണ്ടാം ദിനം ഇടവകാംഗങ്ങള്‍. ജോളി ജോസഫ്, ചാക്കോ ജോസഫ് (സിബി), വാണിയപ്പള്ളില്‍ കുടുംബം (ജോസഫ് വാണിയപ്പള്ളി), സണ്ണിച്ചന് പടവുപുരക്കല്‍ എന്നിവരാണു ഞായറാഴ്ചത്തെ പ്രസുദേന്തിമാര്‍.
വിവരങ്ങള്‍ക്ക്: വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത്: 845-490-9307; ജോര്‍ജ് എടാട്ടേല്‍: 845-354-0790; ഷാജന് തോട്ടക്കര: 845-548-6066; സാജന് തോമസ്: 845-321-0781; ഡെജി ഫിലിപ്പ്: 201-374-7080
Comments